Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ വിദ്യാർഥി മരിച്ചു

text_fields
bookmark_border
വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിഞ്ഞ വിദ്യാർഥി മരിച്ചു
cancel
camera_alt

ഷുഹൈബ്

കൊടുവള്ളി: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന വിദ്യാർഥി മരിച്ചു. പരപ്പൻ പോയിൽ മുക്കലംപാടിയിൽ സി.കെ. സുലൈമാന്‍റെ മകൻ ശുഹൈബ് (21) ആണ് മരിച്ചത്.

ജൂലൈ 17ന് ഉച്ചയോടെ ചാത്തമംഗലം വേങ്ങേരി മഠം ജംങ്ഷനിൽ വെച്ചായിരുന്നു അപകടം. ഷുഹൈബ് സഞ്ചരിച്ച ബൈക്ക് പിക്കപ്പ് വാനിന് പിന്നില്‍ ഇടിച്ച് തലക്ക് ഗുരുതരമായി പരിക്കേറ്റു. തീവ്രപരിചരണ വിഭാഗത്തിൽ കഴിഞ്ഞ് വരുന്നതിനിടെ ബുധനാഴ്ച വൈകീട്ടാണ് മരിച്ചത്. കുന്ദമംഗലം ആര്‍ട്സ് കോളജ് ബി.കോം വിദ്യാര്‍ഥിയായിരുന്നു.

ഷുഹൈബ് പിതാവിനൊപ്പം പത്രവിതരണ ജോലിയും ചെയ്ത് വന്നിരുന്നു. മാതാവ്: സലീന. സഹോദരങ്ങൾ: ഷഫീഖ്, ഷമീം, ആമിനഷെസ (വിദ്യാർഥിനി). ഖബറടക്കം വ്യാഴാഴ്ച്ച വാവാട് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - The student died in accident
Next Story