Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightതെ​രു​വു​നാ​യ്...

തെ​രു​വു​നാ​യ് കു​റു​കെ ചാ​ടി; ഓ​ട്ടോ മ​റി​ഞ്ഞ് ഡ്രൈ​വ​ർ മ​രി​ച്ചു

text_fields
bookmark_border
തെ​രു​വു​നാ​യ് കു​റു​കെ ചാ​ടി; ഓ​ട്ടോ മ​റി​ഞ്ഞ് ഡ്രൈ​വ​ർ മ​രി​ച്ചു
cancel
camera_alt

ക​ന​ക​രാ​ജ്

പാ​ലാ​ഴി (കോ​ഴി​ക്കോ​ട്): തെ​രു​വു​നാ​യ് കു​റു​കെ ചാ​ടി​യ​തി​നെ​ത്തു​ട​ർ​ന്ന് ഓ​ട്ടോ മ​റി​ഞ്ഞ് ഡ്രൈ​വ​ർ മ​രി​ച്ചു. കെ.​ടി താ​ഴം പൊ​ട്ട​ണ​മേ​ൽ പ​രേ​ത​രാ​യ ശ്രീ​ധ​ര​ൻ-​സാ​വി​ത്രി ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ക​ന​ക​രാ​ജാ​ണ് (52) മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച തൊ​ണ്ട​യാ​ടി​ന് സ​മീ​പ​മാ​ണ് അ​പ​ക​ടം. മ​റ്റൊ​രാ​ളു​ടെ ഓ​ട്ടോ​യാ​ണ് ക​ന​ക​രാ​ജ് ഓ​ടി​ക്കു​ന്ന​ത്. രാ​വി​ലെ ഒ​മ്പ​തോ​ടെ ഓ​ട്ടോ​യെ​ടു​ത്ത് മെ​ഡി​ക്ക​ൽ കോ​ള​ജ് റോ​ഡി​ൽ​നി​ന്ന് പാ​ലാ​ഴി ഭാ​ഗ​ത്തേ​ക്ക് വ​രു​മ്പോ​ഴാ​ണ് നാ​യ് കു​റു​കെ ചാ​ടി​യ​ത്.

നി​യ​ന്ത്ര​ണം​വി​ട്ട് മ​റി​ഞ്ഞ വാ​ഹ​ന​ത്തി​ന്റെ അ​ടി​യി​ൽ​പെ​ട്ട ക​ന​ക​രാ​ജി​ന്റെ ത​ല​ക്കും ശ​രീ​ര​ത്തി​ലും പ​രി​ക്കേ​ൽ​ക്കു​ക​യാ​യി​രു​ന്നു. സ​മീ​പ​വാ​സി​ക​ൾ ഓ​ട്ടോ ഉ​യ​ർ​ത്തി ഇ​ദ്ദേ​ഹ​ത്തെ പു​റ​ത്തെ​ടു​ത്ത് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും മ​രി​ച്ചു. വാ​ഹ​ന​ത്തി​ൽ യാ​ത്ര​ക്കാ​രു​ണ്ടാ​യി​രു​ന്നി​ല്ല.

മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ. ഭാ​ര്യ: റാ​ണി. മ​ക്ക​ൾ: അ​നു​ശ്രീ​രാ​ജ്, അ​തു​ല്യ​രാ​ജ്. സ​ഹോ​ദ​ര​ങ്ങ​ൾ: ചി​ത്ര, രാ​ജി, പ്രേ​മ​രാ​ജ​ൻ, പ​രേ​ത​നാ​യ ധ​ന​രാ​ജ​ൻ. സം​സ്കാ​രം വ്യാ​ഴാ​ഴ്ച ഉ​ച്ച​ക്ക് ഒ​ന്നി​ന് മാ​ങ്കാ​വ് ശ്മ​ശാ​ന​ത്തി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:street dogdriver died
News Summary - The street dog jumped; auto overturned and the driver died
Next Story