Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightഎ.ഡി.ജി.പി...

എ.ഡി.ജി.പി എസ്.ശ്രീജിത്തി​െൻറ ഔദ്യോഗിക വാഹനം ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

text_fields
bookmark_border
death
cancel

പന്തളം: ട്രാൻസ്‌പോർട്ട് കമ്മീഷണർ എ.ഡി.ജി.പി എസ്.ശ്രീജിത്തി​െൻറ ഔദ്യോഗിക വാഹനം ഇടിച്ച് ഗുരുതരമായി പരിക്കേറ്റ ചികിത്സയിലായിരുന്ന ആൾ മരിച്ചു .പന്തളം, പറന്തൽ,മല്ലശ്ശേരി വീട്ടിൽ പദ്മകുമാറി(48)നാണ് ചികിത്സയിലിരിക്കെ മരിച്ചത്. വ്യാഴാഴ്ച രാത്രി കാൽനടയായി പോകുകയായിരുന്ന പത്മ കുമാറിനെ എ.ഡി.ജി.പിയുടെ വാഹനം ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.

ഇയാളെ എ.ഡി.ജി.പി. തന്നെ വാഹനത്തിൽ കയറ്റി അടൂർ താലൂക്കാശുപത്രിയിലെത്തിച്ചത്. എം.സി.റോഡിൽ പന്തളത്തിനും അടൂരിനും ഇടയിൽ പറന്തൽ ജംഗ്ഷനിന് സമീപം വ്യാഴാഴ്ച രാത്രി ഏഴരയോടെയാണ് അപകടം. അടൂർ ഭാഗത്തുനിന്നും പന്തളം ഭാഗത്തേക്കുവന്ന കാറാണ് റോഡ് മുറിച്ചുകടക്കുന്നതിനിടെ പദ്മകുമാറിനെ ഇടിച്ചത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident newsadgp sreejith
News Summary - The person who was being treated died after being hit by a vehicle
Next Story