Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

തെങ്ങിൽ നിന്ന് തെന്നി വീണത്‌ ഗേറ്റിലെ കൂർത്ത കമ്പിയിലേക്ക്‌; ഗൃഹനാഥന്‌ ദാരുണാന്ത്യം

text_fields
bookmark_border
vujayakumar
cancel
camera_alt

വിജയ കുമാർ

മാവേലിക്കര: തേങ്ങയിടാൻ ഏണി ചാരി തെങ്ങിൽ കയറിയറവെ തെന്നിവീണ് ഗൃഹനാഥൻ മരിച്ചു. തഴക്കര കുന്നം വിഷ്‌ണുഭവനിൽ വിജയ കുമാർ (വിജയൻ പിള്ള, 58) ആണ് മരിച്ചത്. തിങ്കൾ പകൽ 11നാണ് സംഭവം. വിജയകുമാറി​െൻറ അയൽപക്കത്തെ വീട്ടുകാർക്ക്‌ തേങ്ങയിട്ടു നൽകാൻ ഏണി ചാരി തെങ്ങിൽ കയറിയതാണ്. തെന്നിമാറിയ ഏണിയിൽ നിന്ന് വീടി​െൻറ ഗേറ്റിലേക്ക് വീണ വിജയകുമാറി​െൻറ വയറിൽ ഗേറ്റിന് മുകളിലെ കൂർത്ത കമ്പികൾ തുളച്ചു കയറി.

ഏതാനും മിനിറ്റുകൾ കമ്പിയിൽ കുരുങ്ങിക്കിടന്ന വിജയകുമാറിനെ നാട്ടുകാരെത്തി ആംബുലൻസ് വിളിച്ചു വരുത്തി മാവേലിക്കര ജില്ല ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. സംസ്‌കാരം പിന്നീട്. ഭാര്യ: ഉഷ. മക്കൾ: വിജയലക്ഷ്‌മി, വിഷ്‌ണു (ഖത്തർ). മരുമകൻ: മഞ്ജേഷ് കുമാർ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The house owner died after falling from the coconut tree
Next Story