Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കിടങ്ങൂര്‍ ആറ്റില്‍ കാണാതായ യുവാവി​െൻറ മൃതദേഹം കണ്ടെത്തി

text_fields
bookmark_border
roy
cancel
camera_alt

ജസ്വിന്‍ റോയി 

കിടങ്ങൂരില്‍ മീനച്ചിലാറ്റില്‍ കുളിക്കുന്നതിനിടെ കാണാതായ പാമ്പാടി വെള്ളൂര്‍ മുതിരക്കുന്നേല്‍ ജസ്വിന്‍ റോയി എന്ന 21 കാരന്റെ മൃതദേഹം കണ്ടെത്തി. ഇന്നലെ വൈകീട്ട് 5 മണിയോടെ കിടങ്ങൂര്‍ ചെക്ക് ഡാമിന് കുറകെ നീന്തുന്നതിനിടയില്‍ ജസ്വിന്‍ ഒഴുകി പോവുകയായിരുന്നു. ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല.

ഇന്നലെ തിരച്ചില്‍ നടത്തിയെങ്കിലും ഏഴ് മണിയോടെ ഇരുട്ടും അടിയൊഴുക്കും മൂലം തെരിച്ചില്‍ അവസാനിപ്പിച്ചു. ഇന്ന് രാവിലെ തന്നെ പാലാ ഫയര്‍ഫോഴ്സും, സ്‌ക്യൂബ ടീമും ഈരാറ്റുപേട്ടയില്‍ നിന്നുള്ള ടീം നന്മക്കൂട്ടം ടീം എമര്‍ജന്‍സി പ്രവര്‍ത്തകരും നാട്ടുകാരും സംയുക്തമായി തിരച്ചില്‍ പുനരാംഭിച്ചിരുന്നു.

രാവിലെ 9.45 ന് കോട്ടയത്ത് നിന്നെത്തിയ സ്‌ക്യൂബ ടീം അംഗങ്ങള്‍ മൃതദേഹം കണ്ടെത്തിയത്. മൃതദേഹം പാലാ താലൂക്ക് ആശുപത്രിലേക്ക് മാറ്റി. രാവിലെ ജനപ്രതിനിധികളും, മറ്റുഉദ്യോഗസ്ഥരും സംഭവ സ്ഥലം സന്ദര്‍ശിച്ചു..

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The High Court said that no strict action should be taken against Union Minister Rajeev Chandrasekhar till December 14
Next Story