Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightക്ഷേത്രക്കുളത്തിൽ...

ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ചലച്ചിത്ര പ്രവർത്തകൻ മുങ്ങിമരിച്ചു

text_fields
bookmark_border
ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ചലച്ചിത്ര പ്രവർത്തകൻ മുങ്ങിമരിച്ചു
cancel
camera_alt

ദീപു ബാലകൃഷ്ണൻ

തൃശൂർ: കൂടൽമാണിക്യ ക്ഷേത്രക്കുളത്തിൽ കുളിക്കാനിറങ്ങിയ ചലച്ചിത്ര പ്രവർത്തകൻ മുങ്ങിമരിച്ചു. സിനിമയിൽ അസോസിയേറ്റ് ഡയറക്ടറായും അസിസ്റ്റന്റ് ഡയറക്ടറായും പ്രവര്‍ത്തിച്ച കാരുകുളങ്ങര സ്വദേശി ദീപു ബാലകൃഷ്ണൻ (41) ആണ് മരിച്ചത്. പുലർച്ചെ അഞ്ചിന് വീട്ടിൽ നിന്ന് കുളിക്കാൻ പോയതായിരുന്നു. ഏറെ നേരെ കഴിഞ്ഞും തിരിച്ചെത്താത്തതിനെ തുടർന്ന് തിരച്ചിൽ നടത്തിയപ്പോഴാണ് കുളക്കടവിൽ വസ്ത്രവും ചെരിപ്പും കണ്ടെത്തിയത്. തുടര്‍ന്നെത്തിയ അഗ്നിരക്ഷ സേനയാണ് മൃതദേഹം കണ്ടെത്തിയത്.

'ഉുറുമ്പുകള്‍ ഉറങ്ങാറില്ല' എന്ന സിനിമയില്‍ അസിസ്റ്റന്റ് ഡയറക്ടറായി പ്രവര്‍ത്തിച്ച ദീപു ഈ ചിത്രത്തില്‍ വേഷമിടുകയും ചെയ്തിരുന്നു. 'വണ്‍സ് ഇന്‍ മൈന്‍ഡ്', 'പ്രേമസൂത്രം' എന്നീ സിനിമകളുടെ അസോസിയറ്റ് ഡയറക്ടര്‍ കൂടിയാണ് ദീപു ബാലകൃഷ്ണൻ. നിരവധി ഹ്രസ്വചിത്രങ്ങൾ സംവിധാനം ചെയ്തിട്ടുണ്ട്.

Show Full Article
TAGS:drowned Deepu balakrishnan 
News Summary - The filmmaker drowned while taking a bath in the temple pool
Next Story