Begin typing your search above and press return to search.
exit_to_app
exit_to_app

Posted On
date_range Updated On
date_range പാറമടയിൽ കല്ല് കയറ്റാൻ വന്ന ലോറി അപകടത്തിൽപെട്ട് ഡ്രൈവർ മരിച്ചു
text_fieldsbookmark_border
അങ്കമാലി (എറണാകുളം): പാറമടയിൽ കല്ല് കയറ്റാൻ വന്ന ലോറി അപകടത്തിൽപെട്ട് ഡ്രൈവർ മരിച്ചു. മൂക്കന്നൂർ ആഴകം ആശേരി അമ്പലത്തിന് സമീപം താമസിക്കുന്ന കോട്ടയ്ക്കൽ ദേവസിക്കുട്ടിയുടെ മകൻ ജിൻസൻ (26) ആണ് മരിച്ചത്.
പറമ്പയത്തുള്ള പാറമടയിൽ കല്ല് കയറ്റാനായി കാത്തുനിൽക്കുന്നതിനിടെ ജിൻസന്‍റെ ലോറി നിയന്ത്രണംവിട്ട് താഴേക്ക് ഇറങ്ങുകയായിരുന്നു. വാഹനത്തിനിടയിൽ കുടങ്ങിയ ജിൻസനെ അങ്കമാലി ലിറ്റിൽ ഫ്ലവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
മേൽനടപടി സ്വീകരിച്ച് അങ്കമാലി ഗവ. താലൂക്ക് ആശുപത്രിയിൽ പോസ്റ്റുമാർട്ടം നടത്തിയശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു. സംസ്കാരം നടത്തി. മാതാവ്: ബേബി. സഹോദരങ്ങൾ: പ്രിൻസി, ജിൻസി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story
