Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightനായ കുറുകെചാടി; ഓ​ട്ടോ...

നായ കുറുകെചാടി; ഓ​ട്ടോ മറിഞ്ഞ്​ ഡ്രൈവർ മരിച്ചു

text_fields
bookmark_border
sheela
cancel
camera_alt

ഷീല

അരൂര്‍: നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. അരൂര്‍ ഗ്രാമപഞ്ചായത്ത് 10ാം വാര്‍ഡ് ചന്തിരൂര്‍ വട്ടേഴത്ത് ഷീല (42) ആണ് മരിച്ചത്.

വെള്ളിയാഴ്ച വൈകീട്ട് നാലിന്​ ചന്തിരൂര്‍ പഴയ പാലത്തിന് സമീപമാണ് അപകടം. മറിഞ്ഞ ഓട്ടോയില്‍നിന്ന് തെറിച്ച ഷീല തലയടിച്ചാണ് വീണത്. ഗുരുതര പരിക്കേറ്റ ഇവരെ ഉടന്‍ എറണാകുളത്തെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഭര്‍ത്താവ് തോമസ് മരിച്ചതിനെ തുടര്‍ന്ന് കുടുംബം പുലർത്താനാണ് ഇവര്‍ ഓട്ടോ ഓടിച്ചിരുന്നത്. ചന്തിരൂര്‍ പാലം സ്റ്റാൻഡിലെ ഏക വനിതാഡ്രൈവറാണ്.

മക്കള്‍: ലെവിന്‍ തോമസ്, ലെഹ്‌നാ തോമസ്. അരൂര്‍ പൊലീസ് കേസ്സെടുത്തു. മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം ശനിയാഴ്ച സംസ്‌കരിക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accidentdeath
News Summary - The dog jumped across; The auto overturned and the driver died
Next Story