Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കുളത്തിൽ കുളിക്കാൻ ഇറങ്ങിയ സഹോദരങ്ങൾ മുങ്ങിമരിച്ചു
text_fieldsbookmark_border
കുമ്പള: കുമ്പളയിൽ സഹോദരന്മാർ പള്ളിക്കുളത്തിൽ മുങ്ങിമരിച്ചു. മൊഗ്രാൽ കൊപ്പളം വലിയ ജുമ മസ്ജിദ്കുളത്തിലാണ് കുളിക്കുന്നതിനിടെ സഹോദരങ്ങൾ മുങ്ങിമരിച്ചത്. മഞ്ചേശ്വരം സ്വദേശി ഖാദർ- മൊഗ്രാൽ സ്വദേശിനി നസീമ ദമ്പതികളുടെ മക്കളായ നവാൽ റഹ്‌മാൻ (21), നാസിൽ (17) എന്നിവരാണ് മരിച്ചത്.
ബലി പെരുന്നാളി നോട് അനുബന്ധിച്ച് മൊഗ്രാലിൽ ബന്ധു വീട്ടിലെത്തിയതായിരുന്നു ഇരുവരും. ഒരാൾ മുങ്ങുന്നതിനിടെ മറ്റൊരാൾ രക്ഷിക്കാൻ പോയതാകാനാണ് സാധ്യതയെന്ന് നാട്ടുകാർ പറഞ്ഞു. മൃതദേഹം പോസ്റ്മോർട്ടത്തിനായി കാസർഗോഡ് ജനറൽ ആശുപത്രിയിലേക്ക് മാറ്റി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

