Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range തലയില്‍ മരച്ചില്ല വീണ് പരിക്കേറ്റ സ്കൂൾ വിദ്യാർഥിനി മരിച്ചു
text_fieldsbookmark_border
കുണ്ടറ: സ്‌കൂള്‍ ബസ് കാത്തുനില്‍ക്കവേ തലയില്‍ മരച്ചില്ല വീണ് പരിക്കേറ്റ് ചികിത്സയിലിരുന്ന സ്കൂൾ വിദ്യാർഥിനി മരിച്ചു. കിഴക്കേ കല്ലട താഴം തറയില്‍ തെക്കതില്‍ വര്‍ഷയാണ് (14) മരിച്ചത്. കഴിഞ്ഞ 30ന് ചിലവൂര്‍കാവ് ക്ഷേത്രത്തിനുസമീപമായിരുന്നു സംഭവം. ക്ഷേത്രത്തിലെ ആൽമരത്തിന്‍റെ കൊമ്പാണ് ഒടിഞ്ഞുവീണത്.
മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിെക്ക ന്യുമോണിയ ബാധിച്ചു. ബുധനാഴ്ച രാവിലെയോടെ മരിച്ചു. കൈതക്കോട് മാര്‍ ബസേലിയോസ് സ്‌കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയാണ്. പിതാവ് ജയന്‍ ഓട്ടോഡ്രൈവറാണ്. മാതാവ്: ഷീജ. പ്ലസ് വണ്‍ വിദ്യാര്‍ഥിനി അലീന സഹോദരിയാണ്. സംസ്കാരം നടത്തി.
Next Story

