ഒഴുക്കിൽ പെട്ട് കാണാതായ വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി
text_fieldsകോട്ടയം: ഒഴുക്കിൽ പെട്ട് കാണാതായ വിദ്യാർഥിനിയുടെ മൃതദേഹം കണ്ടെത്തി. ഒമ്പതാം ക്ലാസ് വിദ്യാർഥിനിയായ ഹെലൻ അലക്സിന്റെ മൃതദേഹമാണ് പേരൂർ പായിക്കാട് വേണ്ടാട്ടുമാലി കടവിൽ നിന്നും കണ്ടെത്തിയത്. ബുധനാഴ്ച വൈകിട്ട് സ്കൂൾ വിട്ട് വരുമ്പോഴാണ് ഹെലൻ പാലാ അയ്യമ്പാറ കുന്നനാംകുഴി കൈത്തോട്ടിലേക്ക് വീണത്. ഫയർഫോഴ്സും നാട്ടുകാരും കുട്ടിക്കായി തിരച്ചിൽ നടത്തിവരികയായിരുന്നു. ഇതിനിടയിലാണിന്ന് മൃതേദഹം കണ്ടെത്തിയത്.
വീണയിടത്തുനിന്ന് 25 കിലോമീറ്ററുകൾക്ക് അപ്പുറം മീനച്ചിലാറ്റിൽ ഏറ്റുമാനൂരിൽ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. പുഴയിലൂടെ ഒഴുകിവരുന്ന നിലയിലായിരുന്നു മൃതദേഹം. അപ്രതീക്ഷിതമായി തോട്ടിലെ വെള്ളം റോഡിൽ കയറിയതോടെയാണ് ഒഴുക്കിൽപ്പെട്ടത്. ഹെലനെ കണ്ടെത്താനായി രാത്രി ഏറെ വൈകിയും തിരച്ചിൽ നടത്തിയിരുന്നുവെങ്കിലും ഫലം ഉണ്ടായിരുന്നില്ല. മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഭരണങ്ങാനം ചിറ്റാനപ്പാറ പൊരിയത്ത് അലക്സിെൻറ മകളാണ് ഹെലൻ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

