Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightവാഹനാപകടത്തിൽ മരിച്ച...

വാഹനാപകടത്തിൽ മരിച്ച കൊല്ലം സ്വദേശിയുടെ മൃതദേഹം റിയാദിൽ ഖബറടക്കി

text_fields
bookmark_border
വാഹനാപകടത്തിൽ മരിച്ച കൊല്ലം സ്വദേശിയുടെ മൃതദേഹം റിയാദിൽ ഖബറടക്കി
cancel

റിയാദ്: റിയാദിന്​ സമീപം മുസാഹ്​മിയയിലുണ്ടായ വാഹനാപകടത്തിൽ മരിച്ച മലയാളി യുവാവി​െൻറ മൃതദേഹം ഖബറടക്കി. കൊല്ലം കരിങ്ങന്നൂർ സ്വദേശി അബ്​ദുൽ റഷീദി​െൻറ മകൻ ഷുഹൈബ് (33) ആണ് അപകടത്തിൽ മരിച്ചത്. മുസാഹ്​മിയയിലെ പൊതുശ്മശാനത്തിലായിരുന്നു ഖബറടക്ക ചടങ്ങുകൾ നടന്നത്.

ജോലി കഴിഞ്ഞു താമസസ്ഥലത്തേക്ക് മടങ്ങുന്നതിനിടെയാണ് ഷുഹൈബ് സഞ്ചരിച്ചിരുന്ന ഡബിൾ ഡോർ പിക്കപ്പ് വാഹനം അപകടത്തിൽപ്പെട്ടത്. മുസാഹ്​മിയയിലെ അൽ ബക്കറക് പ്രദേശത്തിന് സമീപം നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. ഷുഹൈബ് തന്നെയാണ് വാഹനമോടിച്ചിരുന്നത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ അദ്ദേഹം സംഭവസ്ഥലത്തുതന്നെ മരിച്ചു. വാഹനത്തിലുണ്ടായിരുന്ന മറ്റൊരു മലയാളി ഉൾപ്പെടെയുള്ള മൂന്ന് യാത്രക്കാർ അത്ഭുതകരമായി പരിക്കുകളേൽക്കാതെ രക്ഷപ്പെട്ടു.

ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കിയ ശേഷമാണ് മൃതദേഹം ഖബറടക്കിയത്. കേളി മുസാഹ്​മിയ ഏരിയ ജീവകാരുണ്യ കമ്മിറ്റി കൺവീനറും കേന്ദ്ര ജീവകാരുണ്യ കമ്മിറ്റി അംഗവുമായ നിസാർ റാവുത്തർ, കേന്ദ്ര ജീവകാരുണ്യ കമ്മിറ്റി ജോയിൻറ്​ കൺവീനർ നാസർ പൊന്നാനി എന്നിവരുടെ നേതൃത്വത്തിലാണ് ഖബറടക്ക ചടങ്ങുകളും അനുബന്ധ നടപടിക്രമങ്ങളും ഏകോപിപ്പിച്ചത്. മരണമടഞ്ഞ ഷുഹൈബിന് ഭാര്യയും നാല് വയസ്സുള്ള ഒരു കുട്ടിയുമുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident DeathRiyadhkollam native
News Summary - The body of a Kollam native who died in a car accident was buried in Riyadh
Next Story