Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ഡാമിൽ മുങ്ങിമരിച്ച വിദ്യാർഥികളുടെ മൃതദേഹം കണ്ടെത്തി

text_fields
bookmark_border
ഡാമിൽ മുങ്ങിമരിച്ച വിദ്യാർഥികളുടെ മൃതദേഹം കണ്ടെത്തി
cancel

കഞ്ചിക്കോട്​: വാളയാർ ഡാമിൽ മുങ്ങിമരിച്ച കുട്ടികളുടെ മൃതദേഹം ചൊവ്വാഴ്ച രാവിലെ എട്ടരയോടെ കണ്ടെത്തി. തിങ്കളാഴ്ച ഉച്ചക്ക് കോയമ്പത്തൂർ സ്വദേശികളായ സഞ്ജയ്‌ (16), ആ​േൻറാ (16), പൂർണേഷ് (16) എന്നിവരാണ് ഡാമിൽ അപകടത്തിൽ പെട്ടത്.

വാളയാർ പൊലീസും കഞ്ചിക്കോട് അഗ്നി രക്ഷ സേനയും രാത്രി 8.30 വരെ ഡാമിൽ തിരച്ചിൽ നടത്തിയിരുന്നു. ഇരുട്ടായതിനെ തുടർന്ന് തിരച്ചിൽ നിറുത്തി. ചൊവ്വാഴ്ച രാവിലെ ആറു മുതൽ തിരച്ചിൽ പുനരാരംഭിച്ചു. തിരച്ചലിന്​ ദക്ഷിണ നേവൽ കമാൻഡിന്​ കീഴിലെ നേവൽ ഡൈവിങ്​ ടീമും സഹായിച്ചു.

8.30 ഓടെ ഒരു കുട്ടിയുടെ മൃതദേഹം കണ്ടെത്തി. ഉച്ചക്ക് 12 ഓടെ മറ്റ് രണ്ട്കുട്ടികളുടെ മൃതദേഹവും കണ്ടെത്തി. ഒരേ സ്ഥലത്തുനിന്നുതന്നെയാണ്​ മൂന്ന്​ മൃതദേഹവും കണ്ടെത്തിയത്​. മൂന്നുപേരുടെ മൃതദേഹവും പാലക്കാട് ജില്ല ആശുപത്രിയിൽ എത്തിച്ചു പോസ്​റ്റ്​മോർട്ടത്തിനു ശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുത്തു.

കോയമ്പത്തൂരിൽ നിന്ന്​ ഉച്ചക്ക് രണ്ട് ബൈക്കുകളിലായിട്ടാണ്​ അഞ്ച് പേരടങ്ങിയ സംഘം ഹർത്താൽ ദിവസം വാളയാർ ഡാം സന്ദർശിക്കാനെത്തിയത്​. കുട്ടികൾ കോയമ്പത്തൂർ ഹിന്ദുസ്ഥാൻ കോളജിലെ ഒന്നാം വർഷ ഡിപ്ലോമ വിദ്യാർഥികളാണ്. വാളയാർ പൊലീസ് കേസെടുത്തു.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - The bodies of students who drowned in the dam were found
Next Story