Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightപത്തു വയസുകാരൻ...

പത്തു വയസുകാരൻ കുളത്തിൽ മുങ്ങിമരിച്ചു

text_fields
bookmark_border
Prasanth
cancel
Listen to this Article

കട്ടപ്പന: കട്ടപ്പനക്ക് സമീപം മേട്ടുകുഴിയിൽ പത്തു വയസുകാരൻ പടുതാകുളത്തിൽ വീണ് മരിച്ചു. വാഴക്കൽ സൂര്യയുടെ മകൻ പ്രശാന്ത് (10) ആണ് മരിച്ചത്.

പിതാവ് സൂര്യ സ്വകാര്യ വ്യക്തിയുടെ ഏലത്തോട്ടത്തിൽ പണിയുകയായിരുന്നു. അച്ഛനോടൊപ്പം എത്തിയ പ്രശാന്ത് സമീപത്തെ പടുതാകുളത്തിൽ ചൂണ്ടയിട്ട് മീൻപിടിക്കുന്നതിനിടെയാണ്​ അപകടത്തിൽപ്പെട്ടത്​.

കുട്ടിയെ കാണാതെ വന്നപ്പോൾ നടത്തിയ തിരച്ചിലിലാണ്​ പടുതാകുളത്തിൽ വീണ് കിടക്കുന്നത് കണ്ടത്. ഉടൻ നാട്ടുകാരുടെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. കട്ടപ്പന സെന്‍റ്​ ജോർജ് എൽ.പി സ്കൂളിലെ മൂന്നാം ക്ലാസ് വിദ്യാർഥിയാണ്​ പ്രശാന്ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:drown
News Summary - Ten year old boy drowns in pool
Next Story