നിയന്ത്രണംവിട്ട കാർ ട്രക്കിലിടിച്ച് തെലുങ്ക് നടൻ ഭരത് കാന്തിന് ദാരുണാന്ത്യം
text_fieldsഭരത് കാന്ത്
തെലുങ്ക് സിനിമാലോകത്തെ നടുക്കി യുവനടൻ ഭരത് കാന്തിന്റെ അപ്രതീക്ഷിത വിയോഗം. ഹൈദരാബാദിലെ ഔട്ടർ റിങ് റോഡിലുണ്ടായ ദാരുണമായ വാഹനാപകടത്തിലാണ് 31 വയസ്സുകാരനായ ഭരത് മരണപ്പെട്ടത്. അദ്ദേഹം സഞ്ചരിച്ചിരുന്ന കാർ നിയന്ത്രണം വിട്ട് ട്രക്കിന് പിന്നിൽ ഇടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
ഹൈദരാബാദിലെ അഡിബത്‌ല പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള എക്സിറ്റ് നമ്പർ 12-ന് സമീപമാണ് അപകടം നടന്നത്. ഭരത്തിനൊപ്പം കാറിലുണ്ടായിരുന്ന സുഹൃത്ത് സായി ത്രിലോകും അപകടത്തിൽ മരണപ്പെട്ടു. അർദ്ധരാത്രിയോടെ നടന്ന ഈ അപകടം സിനിമാ പ്രേമികളെയും സഹപ്രവർത്തകരെയും വലിയ ദുഃഖത്തിലാഴ്ത്തിയിരിക്കുകയാണ്.
അപകടവിവരം അറിഞ്ഞ ഉടൻ തന്നെ പൊലീസ് സ്ഥലത്തെത്തി ഇരുവരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം നടപടികൾക്കായി മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അമിതവേഗതയാണോ അതോ മറ്റ് സാങ്കേതിക തകരാറുകളാണോ അപകടത്തിന് കാരണമായതെന്ന് കണ്ടെത്താനുള്ള ശ്രമത്തിലാണ് അധികൃതർ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

