സ്കൂട്ടറിൽനിന്ന് തെറിച്ചുവീണ് അധ്യാപിക മരിച്ചു
text_fieldsആർലിൻ വിൻസെന്റ്
ശ്രീകണ്ഠപുരം: സ്കൂട്ടറിൽനിന്ന് തെറിച്ചുവീണ് പരിക്കേറ്റ അധ്യാപിക മരിച്ചു. ചുഴലി ചാലിൽവയലിലെ ആർലിൻ വിൻസെന്റ് (30) ആണ് മരിച്ചത്. ചുഴലി ബി.ടി.എം എൽ.പി സ്കൂളിലെ പ്രീ പ്രൈമറി വിഭാഗം അധ്യാപികയാണ്. തിങ്കളാഴ്ച രാവിലെയായിരുന്നു സംഭവം.
ഭർത്താവിന്റെ കൂടെ സ്കൂട്ടറിൽ ചെമ്പന്തൊട്ടി ഭാഗത്തേക്ക് സഞ്ചരിക്കവേ പയറ്റ്യാലിൽവെച്ച് ആർലിൻ തെറിച്ച് റോഡിലേക്ക് വീഴുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ ഇവരെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. പരിയാരത്തെ കണ്ണൂർ ഗവ. മെഡിക്കൽ കോളജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ചൊവ്വാഴ്ച വൈകീട്ട് അഞ്ചിന് നിടുവാലൂർ വെണ്ണക്കല്ല് സെന്റ് ആന്റണീസ് പള്ളി സെമിത്തേരിയിൽ സംസ്കരിക്കും.
പിതാവ്: സാബു. മാതാവ്: മോളി. ഭർത്താവ്: വിൻസെന്റ് (വെൽഡിങ് തൊഴിലാളി). മക്കൾ: ജിയോർ വിൻസ്, ജിയ. സഹോദരങ്ങൾ: ആഷ്ലി, ആൽബിൻ.

