
അപകടത്തിൽ പരിക്കേറ്റ സുപ്രഭാതം ഫോട്ടോഗ്രാഫർ ശ്രീകാന്ത് അന്തരിച്ചു
text_fieldsതിരുവനന്തപുരം: സുപ്രഭാതം തിരുവനന്തപുരം യൂനിറ്റ് ഫോട്ടോഗ്രാഫര്‍ ശ്രീകണ്ഠേശ്വരം ഭജനമഠത്തില്‍ ശ്രീകുമാര്‍ നായരുടെയും രത്നമ്മയുടെയും മകന് എസ്. ശ്രീകാന്ത് (32) അന്തരിച്ചു. വാഹനാപകടത്തില്‍ പരിക്കേറ്റ് തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
ജൂലൈ 31ന് രാത്രി 11ന് പള്ളിമുക്ക് കുമാരപുരം റോഡിലായിരുന്നു അപകടം. സഞ്ചരിച്ചിരുന്ന സ്കൂട്ടര്‍ നിയന്ത്രണംവിട്ട് നിര്‍ത്തിയിട്ട ലോറിയില്‍ ഇടിക്കുകയായിരുന്നു.
തലക്കും നെഞ്ചിനും ഗുരുതര പരുക്കേറ്റ നിലയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച ശ്രീകാന്ത് ആറു ദിവസമായി അബോധാവസ്ഥയിലായിരുന്നു. വ്യാഴാഴ്ച വൈകുന്നേരത്തോടെ സ്ഥിതി വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. കഴിഞ്ഞ നാല് വര്‍ഷമായി സുപ്രഭാതത്തില്‍ ഫോട്ടോ ഗ്രാഫറായി ജോലി ചെയ്തു വരികയായിരുന്നു. നേരത്തേ മംഗളത്തിലും ജോലി ചെയ്തിട്ടുണ്ട്.
2014ല്‍ തിരുവനന്തപുരം പ്രസ് ക്ലബില്‍ നിന്നാണ് ഫോട്ടോജേണലിസം കോഴ്സ് പൂര്‍ത്തിയാക്കിയത്. ഭാര്യ: രമ്യ (വര്‍ക്കല നഗരസഭ താല്‍ക്കാലിക ജീവനക്കാരി). മകന്: അങ്കിത്. സഹോദരി: ശ്രീകുമാരി.
ശ്രീകാന്തിെൻറ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവർ അനുശോചനം രേഖപ്പെടുത്തി.
