Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു

text_fields
bookmark_border
കാറും ബൈക്കും കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു
cancel
camera_alt

അബൂബക്കർ ഇഷാൻ

Listen to this Article

മഞ്ചേശ്വരം: കാറും ബൈക്കുമായി കൂട്ടിയിടിച്ച് വിദ്യാർഥി മരിച്ചു. ഉപ്പള തുരുത്തി മലബാർ നഗറിലെ മൂസ-സൈനബ ദമ്പതികളുടെ മകനും പ്ലസ് ടു വിദ്യാർഥിയുമായ അബൂബക്കർ ഇഷാൻ (19) ആണ് മരിച്ചത്.

ഞായറാഴ്ച രാത്രി 7.30ഓടെ ഉപ്പള ഹിദായത്ത് നഗർ ഷേഖ് അഹമദ് റോഡ് ദേശീയപാതയിലാണ് അപകടം. ഇഷാൻ സഞ്ചരിച്ച ബൈക്കും എതിരെ വന്ന കാറും കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ ഇഷാനെ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

മൃതദേഹം മംഗൽപാടി താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മയ്യിത്ത് തിങ്കളാഴ്ച ഉച്ചയോടെ ഉപ്പള ഗേറ്റ് പുതിയ പള്ളി ഖബർസ്ഥാനിൽ മറവ് ചെയ്യുമെന്ന് ബന്ധുക്കൾ അറിയിച്ചു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Student killed in accident
Next Story