വാഹനാപകടത്തിൽ പരിക്കേറ്റ വിദ്യാർഥിനി മരിച്ചു
text_fieldsഅനഘ
പറവൂർ: വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന വിദ്യാർഥിനി മരിച്ചു. മാല്യങ്കര എസ്.എൻ.എം കോളജ് ബി.കോം മൂന്നാം വർഷ വിദ്യാർഥിനി അനഘയാണ് (20) മരിച്ചത്.
പെരുവാരം പറമ്പത്ത് (നാരായണീയം) ജയെൻറ മകളാണ്. കഴിഞ്ഞ വ്യാഴാഴ്ച വൈകീട്ട് മൂന്നിന് സഹപാഠിയും സുഹൃത്തുമായ പറവൂർ കൊട്ടുവളപ്പറമ്പിൽ തനൂജയോടൊപ്പം ഇരുചക്രവാഹനത്തിൽ കോളജിൽനിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ ദേശീയപാതയിൽ മൂത്തകുന്നം കവലയിലായിരുന്നു അപകടം. റോഡിനു കുറുകെ കടക്കുന്നതിനിടെ കൊടുങ്ങല്ലൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ടാങ്കർ ലോറി ഇടിക്കുകയായിരുന്നു.
അനഘ പിൻസീറ്റിലാണ് ഇരുന്നിരുന്നത്. തലക്ക് ഗുരുതരമായി പരിക്കേറ്റ അനഘ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരിച്ചത്. അപകടത്തിൽ തനൂജക്ക് പരിക്കേറ്റെങ്കിലും ഗുരുതരമല്ല.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

