Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range കൂട്ടുകാരോടൊപ്പം കുളിക്കുമ്പോൾ ഒഴുക്കിലകപ്പെട്ട വിദ്യാർഥി മരിച്ചു
text_fieldsbookmark_border
കോഡൂർ: പുഴയിലെ ഒഴുക്കിൽപ്പെട്ട വിദ്യാർഥി മരിച്ചു. മുണ്ടക്കോട് സ്വദേശി തറയിൽ മജീദിന്റെ മകൻ ജംഷീദ് (18) ആണ് മരണപ്പെട്ടത്.
കഴിഞ്ഞ ദിവസം കടലുണ്ടിപ്പുഴയിലെ ചോലക്കൽ കപ്പോടത്ത് ആനക്കല്ലിപ്പാറ കടവിൽ സുഹൃത്തുക്കളോടൊപ്പം കുളിക്കാൻ ഇറങ്ങിയ ജംഷിദ് അബദ്ധത്തിൽ ഒഴുക്കിൽ പെടുകയായിരുന്നു. നാട്ടുകാർ രക്ഷപ്പെടുത്തി മലപ്പുറം സഹകരണ ആശുപത്രിയിലും പിന്നീട് പെരിന്തൽമണ്ണ മൗലാനാ ആശുപത്രിയിലും എത്തിച്ചിരുന്നു. തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു.
ചെറുകുളമ്പ് ഐ.കെ.ടി. ഹയർ സെക്കണ്ടറി സ്കൂളിൽ പ്ലസ്ടു വിദ്യാർത്ഥിയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

