കാറപകടത്തിൽ വിദ്യാർഥി മരിച്ചു; ആറു പേർക്ക് പരിക്ക്
text_fieldsഅഹമ്മദ്
പയ്യന്നൂർ: ഏഴിലോട് ദേശീയപാതയിൽ കാര്‍ മറ്റൊരു വാഹനത്തിലിടിച്ച് വിദ്യാര്‍ഥി മരിച്ചു. സഹപാഠികളായ ആറു പേര്‍ക്ക് പരിക്കേറ്റു. കുവൈത്തിൽ ജോലി ചെയ്യുന്ന തൃക്കരിപ്പൂർ പൂച്ചോലിലെ പി.പി. ഇബ്രാഹിമിന്റെ മകന് അഹമ്മദാണ് (22) മരിച്ചത്.
സുഹൃത്തുക്കളും സഹപാഠികളുമായ വടകര സ്വദേശി മസ്കര്‍, പെരുമ്പയിലെ സുഹൈര്‍, മഞ്ചേശ്വരത്തെ മുബഷീര്‍, ചെറുപുഴയിലെ ആഡ്രിന്‍, അബ്ദുൽ ബാസിത്ത്, ഡ്രൈവര്‍ പെരുമ്പയിലെ റമീസ് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ഇവരെ കണ്ണൂർ ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിലും കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. മംഗളൂരു അമർശാന്ത് പാരാമെഡിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിൽ മെഡിക്കൽ ഇമേജിങ് ടെക്നോളജി വിദ്യാര്‍ഥികളായ ആറുപേരും പാലക്കയംതട്ടിലേക്ക് പോകുകയായിരുന്നു.
മുന്നില്‍ പോകുകയായിരുന്ന ലോറിയുടെ പിന്നില്‍ ഇടിച്ചാണ് അപകടമെന്നാണ് സൂചന. എന്നാൽ, ഈ വാഹനം നിർത്താതെ പോയി. അഹമ്മദിന്റെ മാതാവ്: കുഞ്ഞാമി (കോളേത്ത്). സഹോദരങ്ങൾ: ബുഷറ, ബഷീർ (സൈൻ സൂപ്പർ മാർക്കറ്റ്, പൂച്ചോൽ).

