Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightസൈക്കിൾ മറിഞ്ഞ് 10...

സൈക്കിൾ മറിഞ്ഞ് 10 വയസ്സുകാരൻ മരിച്ചു

text_fields
bookmark_border
സൈക്കിൾ മറിഞ്ഞ് 10 വയസ്സുകാരൻ മരിച്ചു
cancel
camera_alt

എബിൻ ജോസഫ് ബേബി

തൊടുപുഴ: ഇടുക്കി പ്രകാശില്‍ സൈക്കിൾ മറിഞ്ഞ് വിദ്യാർഥി മരിച്ചു. ഉദയഗിരി കൂനംമാക്കൽ ബേബിയുടെ മകൻ എബിൻ ജോസഫ് ബേബി (10) ആണ് മരിച്ചത്. വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30നാണ് സംഭവം. സൈക്കിളുമായി വെളിയിലിറങ്ങിയ എബിൻ നിയന്ത്രണം വിട്ട് പ്രകാശിൽ പുതുതായി നിർമിച്ച മൊബൈൽ ടവറിന്‍റെ സംരക്ഷണ വേലിയിലേക്ക്​ വീഴുകയായിരുന്നു.

തലക്കും മുഖത്തും ഗുരുതരമായി പരിക്കേറ്റ എബിനെ ഉടൻ തന്നെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാൽ തൊടുപുഴയിലേക്ക് കൊണ്ടുപോയി. യാത്രാമധ്യേ മരണപ്പെടുകയായിരുന്നു.

ഉദയഗിരി സെന്‍റ്​ മേരീസ് യു.പി സ്കൂളിൽ അഞ്ചാം ക്ലാസ് വിദ്യാർത്ഥിയായിരുന്നു. ബേബിയുടെയും മഞ്ചുവിന്‍റെയും ഏക മകനാണ് എബിൻ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:student diedaccidentbicycle accident
News Summary - Student dies in bicycle accident
Next Story