ബൈക്കിൽ ബസിടിച്ച് ആശുപത്രി ഉടമയുടെ മകൻ മരിച്ചു
text_fieldsവള്ളിക്കാപ്പറ്റ (മലപ്പുറം): വീടിനു തൊട്ടടുത്ത് ബൈക്കിൽ ബസിടിച്ച് എൻട്രൻസ് പരിശീലന വിദ്യാർഥി മരിച്ചു. വള്ളിക്കാപ്പറ്റ കാഞ്ഞമണ്ണ സ്വദേശിയും മഞ്ചേരി മുട്ടിപ്പാലത്തെ മനസ്നേഹ ആശുപത്രി ഉടമയുമായ ഡോ. മുഹമ്മദ് ജൗഹറലിയുടെ മകൻ റാസി ജൗഹർ (19) ആണ് മരിച്ചത്. ശനിയാഴ്ച വൈകീട്ട് 6.30 ഓടെ ആനക്കയം വള്ളിക്കാപ്പറ്റ അന്ധവിദ്യാലയത്തിന് സമീപം കാളംപടിയിലായിരുന്നു അപകടം.
മഞ്ചേരിയിൽ നിന്നും പെരിന്തൽമണ്ണയിലേക്ക് പോകുകയായിരുന്ന സ്വകാര്യ ബസ് ജൗഹർ ഓടിച്ച ബൈക്കിൽ ഇടിക്കുകയായിരുന്നു. ഉടൻ മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരണപ്പെടുകയായിരുന്നു.
മാതാവ്: ബുഷ്റ. സഹോദരങ്ങൾ: ഡോ. ഹസൻ ജൗഹർ (മനസ്നേഹ ആശുപതി), ഡോ. ഹെന ജൗഹർ. മൃതദേഹം മഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

