Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

അമിതവേഗതയിൽ വന്ന കാർ ഇരുചക്രവാഹനങ്ങളെ ഇടിച്ചുതെറിപ്പിച്ചു; മൂന്ന് മരണം

text_fields
bookmark_border
accident
cancel

മുംബൈ: മഹാരാഷ്ട്രയിലെ സൈബർ ചൗക്കിൽ അമിതവേഗതയിൽ വന്ന കാർ നിരവധി ഇരുചക്രവാഹനങ്ങളിൽ ഇടിച്ചതിനെ തുടർന്ന് മൂന്ന് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. കാർ ഓടിച്ചിരുന്ന 72കാരനായ വസന്ത് കഹവാൻ ഉൾപ്പെടെ മൂന്നു പേരാണ് മരിച്ചത്. മരിച്ച മറ്റ് രണ്ട് പേരിൽ പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയും ഉൾപ്പെടുന്നു.

പരിക്കേറ്റവരെ സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. അമിത വേഗതയിൽ വന്ന വെള്ള കാർ ഇരുചക്രവാഹനങ്ങളിൽ ഇടിക്കുന്നതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.

തലകറക്കം അനുഭവപ്പെട്ട ചവാന് വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് പൊലീസ് സ്ഥിരീകരിച്ചു. അപകടത്തിന് കാരണമായേക്കാവുന്ന എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങൾ ചവാന് ഉണ്ടായിരുന്നോ എന്ന് കണ്ടെത്താനുള്ള അന്വേഷണങ്ങൾ തുടരുകയാണ്.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Video: Speeding car plows into 5 bikes in Maharashtra’s Kolhapur, 3 killed
Next Story