എർത്ത് കമ്പിയിൽനിന്ന് ഷോക്കേറ്റ് ആറു വയസ്സുകാരി മരിച്ചു
text_fieldsശ്രേയ
പട്ടിക്കാട്: വീട്ടുമുറ്റത്തെ വൈദ്യുതി എർത്ത് കമ്പിയിൽനിന്ന് ഷോക്കേറ്റ് ചികിത്സയിലായിരുന്ന ആറ് വയസ്സുകാരി മരിച്ചു.
പട്ടിക്കാട് പള്ളിക്കുത്ത് ചിറക്കലിലെ കൊടുവായക്കൽ സന്തോഷിെൻറയും സുജിലയുടെയും ഏക മകൾ ശ്രേയയാണ് മരിച്ചത്. ഒക്ടോബർ 25ന് ഉച്ചക്ക് 2.30ഒാടെയാണ് ഷോക്കേറ്റത്.
ഗുരുതരമായി പൊള്ളലേറ്റ കുട്ടിയെ പെരിന്തൽമണ്ണയിലെ രണ്ട് സ്വകാര്യ ആശുപത്രികളിൽ പ്രവേശിപ്പിച്ചെങ്കിലും പിന്നീട് കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റുകയായിരുന്നു.
വ്യാഴാഴ്ച വൈകീട്ട് ഏഴോടെയാണ് മരിച്ചത്. പള്ളിക്കുത്ത് ജി.എം.എൽ.പി സ്കൂൾ ഒന്നാം ക്ലാസ് വിദ്യാർഥിയാണ്. പോസ്റ്റ്മോർട്ടത്തിന് ശേഷം മൃതദേഹം വെള്ളിയാഴ്ച കുടുംബശ്മശാനത്തിൽ സംസ്കരിക്കും.