Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range മലപ്പുറത്ത് റോഡിലൂടെ നടന്നു പോകുമ്പോൾ ഷീറ്റ് കഴുത്തിൽ വീണു; വയോധികന് ദാരുണാന്ത്യം
text_fieldsbookmark_border
മേലാറ്റൂർ: ശക്തമായ കാറ്റിൽ ബിൽഡിങ്ങിൽനിന്ന് പാറി വന്ന അലുമിനിയ ഷീറ്റ് കഴുത്തിൽ തട്ടി റോഡിലൂടെ നടന്നു പോകുന്ന വയോധികൻ മരിച്ചു.
ചെമ്മാണിയോട് ബൈപാസ് റോഡിൽ ചക്കുപുരക്കൽ കുഞ്ഞാലി ഹാജി (82) ആണ് മരിച്ചത്. മേലാറ്റൂർ ചെമ്മാണിയോട് പാലത്തിനു സമീപം വ്യാഴാഴ്ച വൈകീട്ട് 3.30ഓടെയാണ് സംഭവം. കുഞ്ഞാലി ഹാജി ടൗണിലേക്ക് നടന്നു വരുന്നതിനിടെ കാറ്റിൽ സമീപത്തെ കെട്ടിടത്തിൽ നിന്ന് പാറിവന്ന ഷീറ്റ് കഴുത്തിൽ തട്ടുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ വയോധികനെ ഉടൻ പെരിന്തൽമണ്ണ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഖബറടക്കം മേലാറ്റൂർ ടൗൺ ജുമാമസ്ജിദ് ഖബ്ർസ്ഥാനിൽ വെള്ളിയാഴ്ച പകൽ.
ഭാര്യ: ആയിഷമ്മു. മക്കൾ: അഷ്റഫ്, സീനത്ത്, അൻവർ, സറഫുന്നീസ. മരുമക്കൾ: അബ്ദുൾ അസീസ്, ഹുസൈൻ, നിഷ, മിസ്ല.
Next Story

