Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightടിപ്പർ ലോറി ബൈക്കിന്...

ടിപ്പർ ലോറി ബൈക്കിന് പിന്നിലിടിച്ചുണ്ടായ അപകടത്തിൽ എസ്.എഫ്.​െഎ നേതാവ് മരിച്ചു

text_fields
bookmark_border
aparna
cancel
camera_alt

അപര്‍ണ 

തൃശൂര്‍: ടിപ്പർ ലോറി ബൈക്കിന് പിന്നിലിടിച്ചതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ എസ്.എഫ്.ഐ നേതാവ് മരിച്ചു. എസ്.എഫ്.ഐ പഴഞ്ഞി മേഖലാ സെക്രട്ടറിയും പഴഞ്ഞി എം.ഡി കോളജ് ഒന്നാം വര്‍ഷ ബി.കോം വിദ്യാര്‍ഥിനിയുമായ ചെറുതുരുത്തി മണ്ടുംപാല്‍ വീട്ടില്‍ അപര്‍ണ (18) ആണ് മരിച്ചത്. അനില്‍കുമാര്‍ - മാലതി ദമ്പതികളുടെ മകളാണ്.

ഇന്ന് രാവിലെ 11ന് ചൊവ്വന്നൂര്‍ പന്തല്ലൂരിലാണ് അപകടമുണ്ടായത്. എസ്.എഫ്.ഐ കുന്നംകുളം ഏരിയ സമ്മേളനത്തില്‍ പങ്കെടുക്കാന്‍ സുഹൃത്തും സമ്മേളന പ്രതിനിധിയുമായ അക്ഷയി​െൻറ ബൈക്കില്‍ കുന്നംകുളത്ത് നിന്നും പോകുന്നതിനിടെയാണ് അപകടം നടന്നത്.

ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍ നിന്ന് റോഡിലേക്ക് തെറിച്ചു വീണ അപര്‍ണയുടെ തലയിലൂടെ ലോറി കയറിയിറങ്ങുകയായിരുന്നു. റോഡരികിലേക്ക് വീണ അക്ഷയിയുടെ കാലില്‍ നിസാര പരുക്കേറ്റു. സമ്മേളന സ്ഥലത്തിനടുത്താണ് അപകടം നടന്നത്. അപര്‍ണയുടെ മരണത്തെ തുടര്‍ന്ന് സമ്മേളനം മാറ്റിവെച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:SFI leaderaccident news
News Summary - SFI leader dies in an accident where a tipper lorry hits a bike
Next Story