Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പിതാവിനൊപ്പം കടയിൽ പോയി മടങ്ങിയ ഏഴ് വയസ്സുകാരൻ ടോറസ് ലോറിയിടിച്ച് മരിച്ചു

text_fields
bookmark_border
https://www.madhyamam.com/tags/accident-news
cancel

പെരുമ്പാവൂർ: പെരുമ്പാവൂർ-കോട്ടപ്പടി റോഡിലെ നെടുങ്ങപ്രയിൽ ടോറസ് ലോറിയിടിച്ച് ഏഴ് വയസ്സുകാരന് ദാരുണാന്ത്യം. നെടുങ്ങപ്ര സ്വദേശി ബേസിലിന്‍റെ മകൻ ജോഷ്വാ ബേസിലാണ് മരിച്ചത്.

പിതാവ് ബേസിലിനൊപ്പം വീടിന്‍റെ പരിസരത്തുള്ള കടയിൽ പോയി മടങ്ങി വരുമ്പോഴാണ് അപകടം ഉണ്ടായത്. രാവിലെ എട്ടു മണിയോടെയായിരുന്നു സംഭവം. അപകട സ്ഥലത്തു ​വെച്ചുതന്നെ മരണം സംഭവിച്ചു.

കുട്ടി കടയിൽ നിന്നിറങ്ങി റോഡിലേക്ക് വരുമ്പോൾ, അമിതവേഗതയിൽ വളവു തിരിഞ്ഞ് എത്തിയ ടോറസിന് മുന്നിൽ​ അകപ്പെടുകയായിരുന്നു. മൃതദേഹം പെരുമ്പാവൂർ താലൂക്ക് ആശുപത്രി മോർച്ചറിയി​ലേക്ക് മാറ്റി. കുറുപ്പംപടി പൊലീസ് എത്തി വാഹനം കസ്റ്റഡിയിലെടുത്തു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story