Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightവാഹനാപകടത്തിൽ...

വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു

text_fields
bookmark_border
വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റയാൾ മരിച്ചു
cancel

നേമം: വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഗൃഹനാഥൻ മരിച്ചു. മലയിൻകീഴ് ഇടവിളാകം ശോഭന ഭവനിൽ ജി. രാമചന്ദ്രൻ നായർ (റിട്ട., കെ.എസ്.ആർ.ടി.സി- 76) ആണ് മരിച്ചത്. ബുധനാഴ്ച വൈകുന്നേരം 6.30-ന് മലയിൻകീഴ് ജംഗ്ഷനു സമീപമായിരുന്നു അപകടം.

സമീപത്തെ കടയിലേക്ക് സാധനം വാങ്ങുന്നതിനു റോഡ് മുറിച്ചു കടക്കവേ എതിർവശത്തുനിന്ന് അമിത വേഗത്തിൽ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. ഉടൻതന്നെ തിരുവനന്തപുരം മെഡിക്കൽകോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും രാത്രി ഒമ്പതു മണിയോടുകൂടി മരണം സംഭവിക്കുകയായിരുന്നു. സംസ്കാരം തൈക്കാട് ശാന്തികവാടത്തിൽ നടത്തി.

ശോഭനകുമാരിയാണ് ഭാര്യ. ശിവപ്രസാദ്, ഹരിപ്രസാദ്, ശ്യാമപ്രസാദ് എന്നിവർ മക്കളാണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:car accident
News Summary - seriously injured in a car accident and died
Next Story