പൂനൂർ പുഴയില്‍ കുളിക്കാനിറങ്ങിയ രണ്ടാമത്തെ വിദ്യാർഥിയും മരിച്ചു
text_fieldsഫാത്തിമ ഷഹാമത്ത്
താമരശ്ശേരി: പൂനൂര് പുഴയില്‍ ഒഴുക്കിൽപെട്ട് ചികിത്സയിലായിരുന്ന രണ്ടാമെത്ത വിദ്യാർഥിയും മരിച്ചു. ചാലക്കര വട്ടത്തുമണ്ണില്‍ ഷമീറലി - ഷബ്ന ദമ്പതികളുടെ മകള്‍ ഫാത്തിമ ഷഹാമത്താണ് (ഒമ്പത്) കോഴിക്കോെട്ട സ്വകാര്യ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ, െചാവ്വാഴ്ച രാത്രി മരിച്ചത്.
മടവൂര്‍ നടുക്കത്ത്പറമ്പത്ത് ഹാരിസ് -ഫസ്ന ദമ്പതികളുടെ മകള്‍ ഹന ഫാത്തിമ (ഏഴ്) തിങ്കളാഴ്ച രാത്രി മരിച്ചിരുന്നു.
തിങ്കളാഴ്ച്ച ഉച്ചക്ക് ഒന്നരയോടെ പൂനൂർ പുഴയിലെ അവേലത്ത് കടവിലാണ് അപകടം. വല്യുമ്മ നഫീസ പുഴക്കടവിൽ വസ്ത്രം അലക്കുന്നതിനിടെ പുഴയിലിറങ്ങിയ കുട്ടികൾ ഒഴുക്കിൽപെടുകയായിരുന്നു. നഫീസയുടെ ബഹളം കേട്ട് പുഴയോരത്തുണ്ടായിരുന്ന
യുവാക്കള്‍ ഉടന്‍ കുട്ടികളെ കരക്കെടുത്ത് പൂനൂരിലെ സ്വകാര്യ ആശുപത്രിയിലും തുടര്‍ന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. ഫാത്തിമ ഷഹാമത്തിെൻറ സഹോദരങ്ങൾ: മുഹമ്മദ് ഷഹാൻ അലി (നാല്), ഷഹിൻ ഷഹാൻ അലി (6 മാസം)

