Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightമിനിവാനിടിച്ച്...

മിനിവാനിടിച്ച് സ്​കൂട്ടർ യാത്രക്കാരൻ മരിച്ചു

text_fields
bookmark_border
Accident Death
cancel
camera_alt

അപകടത്തിൽ മരിച്ച സി.ആർ. പ്രമോദ്

തൃപ്പൂണിത്തുറ: മിനി വാനിടിച്ച് സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. പൂണിത്തുറ ഗാന്ധി സ്ക്വയറിൽ ചേലയ്ക്കൽ വീട്ടിൽ പരേതനായ രാജന്‍റെ മകൻ സി.ആർ. പ്രമോദ് (50) ആണ് മരിച്ചത്. വൈക്കം റോഡിൽ കണ്ണൻ കുളങ്ങര കവലയ്ക്കടുത്ത് ഉച്ച കഴിഞ്ഞ് രണ്ടരയോടെയാണ് അപകടം.

പുതിയകാവ് ഭാഗത്ത് നിന്നും വരികയായിരുന്ന പ്രമോദിന്‍റെ സ്ക്കൂട്ടറും കിഴക്കേക്കോട്ടയിൽ നിന്നും വന്ന വാനും കൂട്ടിയിടിക്കുകയായിരുന്നു. ഗുരുതര പരുക്കേറ്റ പ്രമോദിനെ താലൂക്കാശുപത്രിയിലും പിന്നീട് എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലുമെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ആശുപത്രി മോർച്ചറിയിലുള്ള മൃതദേഹം പോസ്​റ്റ്​മോർട്ടത്തിനുശേഷം ബന്ധുക്കൾക്ക് വിട്ടുകൊടുക്കും. ഫുട്ബാൾ കോച്ചായിരുന്ന പ്രമോദ് ഭഗത് സോക്കർ ക്ലബ്ബിന്റെ സജീവ പ്രവർത്തകനായിരുന്നു. മാതാവ്​: പരേതയായ നാരായണി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident Deaththrippunithura
News Summary - Scooter passenger killed in accident
Next Story