Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ദേശീയ പാതയിൽ തെന്നിവീണ സ്കൂട്ടർ യാത്രികൻ കെ.എസ്.ആർ.ടി.സി ബസ് കയറി മരിച്ചു

text_fields
bookmark_border
zikkathar
cancel

കൊടുങ്ങല്ലൂർ: ആറുവരിപ്പാത നിർമ്മാണം നടക്കുന്ന ദേശീയ പാതയിലെ ചെളിയിൽ തെന്നിവീണ സ്കൂട്ടർ യാത്രികൻ കെ.എസ്.ആർ.ടി.സി ബസ് കയറി മരിച്ചു. എറിയാട് മാടവന പി.എസ്.കവലക്ക് സമീപം പാമ്പിനെഴുത്തി സിക്കന്തർ ( 62 ) ആണ് മരിച്ചത്. മതിലകം മഹല്ല് പ്രസിഡൻറായിരുന്ന പാമ്പിനെഴുത്ത് പരേതനായ പി.മമ്മുഹാജിയുടെ മകനാണ്. ബുധനാഴ്ച വൈകീട്ട് അഞ്ച് മണിയോടെ ദേശീയ പാത 66 ശ്രീനാരായണപുരം പൊരി ബസാറിലായിരുന്നു അപകടം. ദേശീയപാത നിർമ്മാണം നടക്കുന്ന ഇവിടെ റോഡിൽ മണ്ണും ചളിയുമാണ്. മറ്റു പല ബൈക്കുകാരും സ്ഥലത്ത് തെന്നി വീണുവെങ്കിലും നിസാര പരിക്കോടെ രക്ഷപ്പെടുകയായിരുന്നു. കൊടുങ്ങല്ലുർ ഭാഗത്ത് നിന്ന് വന്ന സിക്കന്തർ തെന്നി വീണ് പിറകെ വന്ന ബസിനടിയിൽ പെടുകയായിരുന്നു. ഉടൻ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും മരിച്ചിരുന്നു. മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ആശുപത്രിയിൽ.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Scooter Passenger dies after being hit by KSRTC bus
Next Story