Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightലോറിയിടിച്ച് സ്കൂട്ടർ...

ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു

text_fields
bookmark_border
sheeba death
cancel
camera_alt

ഷീബ

കൊയിലാണ്ടി: ദേശീയ പാതയിൽ ലോറിയിടിച്ച് സ്കൂട്ടർ യാത്രക്കാരി മരിച്ചു. പന്തലായനി മീത്തലെ വീട്ടിൽ ഷീബ (52)യാണ് മരിച്ചത്. വെള്ളിയാഴ്ച ഉച്ചക്ക് രണ്ടുമണിയോടെ അങ്ങാടിയുടെ വടക്ക് കെ.ഡി.സി ബാങ്കിനു സമീപത്തായിരുന്നു അപകടം. സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു.

മരുമകന്‍റെ കൂടെ യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. സ്കൂട്ടർ ഓടിച്ച അഖിൽ നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. കൊയിലാണ്ടി പൊലീസ്, അഗ്​നിസുരക്ഷ സേന എന്നിവർ സ്ഥലത്തെത്തി ആശുപത്രിയിൽ എത്തിച്ചു.

ഭർത്താവ്: ഹരിദാസൻ. മക്കൾ: ആതിര, അക്ഷയ്. മരുമകൻ: അഖിൽ (മുചുകുന്ന്). പിതാവ്: പരേതനായ കുഞ്ഞിരാമൻ നായർ. മാതാവ്: ഓമന അമ്മ. സഹോദരങ്ങൾ: ശശി (ഗൾഫ്), സരോജിനി (കോട്ടൂർ).

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:koyilandylorry accident
News Summary - scooter passenger died in lorry accident
Next Story