Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightതൊണ്ടയാട് സ്കൂൾ ബസ്...

തൊണ്ടയാട് സ്കൂൾ ബസ് മറിഞ്ഞ് നാലു വിദ്യാർഥികൾക്ക് പരിക്ക്

text_fields
bookmark_border
representational image
cancel

കോഴിക്കോട്: കോഴിക്കോട് തൊണ്ടയാട് സ്കൂൾ ബസ് മറിഞ്ഞ് വിദ്യാർഥികൾക്ക് പരിക്ക്. ഉച്ചക്ക് രണ്ടുമണിക്ക് ശേഷമായിരുന്നു അപകടം. കുതിരവട്ടത്ത് നിന്ന് പൊറ്റമ്മലിലേക്ക് വരുന്ന റോഡിലാണ് അപകടമുണ്ടായത്. വളവിൽ നിയന്ത്രണം വിട്ട ബസ് തലകീഴായി മറിയുകയായിരുന്നു.

എരഞ്ഞിപ്പാലം മർകസ് സ്കൂളിലെ വിദ്യാർഥികളാണ് അപകടത്തിൽ പെട്ടത്. അപകടസമയത്ത് ബസിൽ 25 വിദ്യാർഥികളുണ്ടായിരുന്നു. അതിൽ നാലുപേരെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

ആരുടെയും പരിക്ക് ഗുരുതരമല്ല. കുറച്ചു കുട്ടികളെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:school bus accident
News Summary - school bus accident in Thondayad
Next Story