ദേശീയ പാതയിൽ വാഹനാപകടം; ഭക്ഷണ വിതരണ കമ്പനി ജീവനക്കാരൻ മരിച്ചു
text_fieldsപന്തീരാങ്കാവ്: കോഴിക്കോട് ദേശീയപാത ബൈപാസിൽ പന്തീരാങ്കാവിന് സമീപം വാഹനാപകടത്തിൽ ഭക്ഷണവിതരണ കമ്പനിയിലെ ജീവനക്കാരൻ മരിച്ചു. മലപ്പുറം മുന്നിയൂർ സൗത്ത് വെളിമുക്ക് ആലുങ്കൽ പുതിയ പറമ്പിൽ ഹുസ്ന മൻസിൽ പി. ഹുസൈനാണ് (32) മരിച്ചത്. മെട്രോ ആശുപത്രിക്ക് സമീപത്ത് ഞായറാഴ്ച ഉച്ചക്ക് പന്ത്രണ്ടോടെയാണ് അപകടം. ഇരുചക്രവാഹനത്തിൽ കോഴിക്കോട് ഭാഗത്തേക്ക് സഞ്ചരിക്കുമ്പോൾ പിറകിൽ വന്ന ലോറിക്ക് അടിയിൽ പെടുകയായിരുന്നു. ഹുസൈൻ സംഭവസ്ഥലത്തുെവച്ച് മരിച്ചു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിൽ. ഖബറടക്കം തിങ്കളാഴ്ച.
പരേതനായ അബ്ദുറഹ്മാൻ മുസ്ലിയാരുടെയും സൈനബയുടെയും മകനാണ്. ഭാര്യ: ഷാനിബ. മക്കൾ: ഫാത്തിമ നുസൈബ, 10 ദിവസമായ പെൺകുട്ടിയുമുണ്ട്. സഹോദരങ്ങൾ: അബ്ദുൽ ലത്തീഫ്, അബ്ദുൽ അസീസ്, മുസ്തഫ.