Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

ടിപ്പർ സ്‌കൂട്ടറിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം; ഒപ്പമുണ്ടായിരുന്ന സഹോദരിക്ക് പരിക്ക്

text_fields
bookmark_border
Anila
cancel
camera_alt

അനില

കായംകുളം: ടിപ്പർ സ്‌കൂട്ടറിലിടിച്ച് യുവതി മരിച്ചു. സഹോദരിക്ക് പരിക്കേറ്റു. മുതുകുളം ചൂളത്തെരുവ് കുന്നുംകീഴിൽ അനില (23) ആണ് മരിച്ചത്. ഒപ്പം യാത്ര ചെയ്തിരുന്ന സഹോദരി ഐശ്വര്യക്ക് നിസാര പരിക്കുണ്ട്. കായംകുളം ഒ.എൻ.കെ ജങ്ഷന് പടിഞ്ഞാറുഭാഗത്ത് കരിവിൽപീടിക ഭാഗത്തെ വളവിൽ തിങ്കളാഴ്ച ഉച്ചക്ക് 12.30നായിരുന്നു അപകടം.

സഹോദരിമാർ സഞ്ചരിച്ച സ്‌കൂട്ടറിൽ പിന്നിൽ നിന്ന് വന്ന ടിപ്പർ ഇടിക്കുകയായിരുന്നു. ഐശ്വര്യയാണ് സ്‌കൂട്ടർ ഓടിച്ചത്. ഇരുവരും കായംകുളത്ത് പോയി തിരികെ വീട്ടിലേക്ക് മടങ്ങും വഴിയായിരുന്നു അപകടം.

ടിപ്പർ സ്‌കൂട്ടറിൽ ഇടിച്ചതിനെ തുടർന്ന് അനില ടിപ്പറിന്‍റെ ടയറിനടിയിൽപെടുകയായിരുന്നുവെന്ന് നാട്ടുകാർ പറഞ്ഞു. റോഡിലേക്ക് തെറിച്ച് വീണാണ് ഐശ്വര്യക്ക് പരിക്കേറ്റത്.

അനിലയുടെ ഭർത്താവ്: കായംകുളം കണ്ണമ്പള്ളിഭാഗം തെക്കേതലയ്ക്കൽ ഹരീഷ് (ദുബൈ). അച്ഛൻ: സത്യപാലൻ. അമ്മ: അമ്പിളി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - road accident in kayamkulam
Next Story