Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

രാജസ്ഥാനിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് 12 മരണം

text_fields
bookmark_border
accident
cancel

ജയ്പൂർ: രാജസ്ഥാനിലെ ധോൽപൂർ ജില്ലയിൽ ബസും ഓട്ടോയും കൂട്ടിയിടിച്ച് 12 പേർ മരിച്ചു. ശനിയാഴ്ച രാത്രിയാണ് സംഭവം നടന്നതെന്ന് പൊലീസ് അറിയിച്ചു. മരിച്ചവരിൽ കുട്ടികളും ഉൾപ്പെടുന്നു.

രാത്രി 11 മണിയോടെയാണ് ധൗൽപൂരിൽ നിന്ന് ജയ്പൂരിലേക്ക് പോവുകയായിരുന്ന സ്ലീപ്പർ ബസ് ഓട്ടോയിൽ ഇടിച്ച് അപകടമുണ്ടായത്.

അപകടത്തിൽ ഓട്ടോ പൂർണമായും തകർന്നു. ബസ് അമിത വേഗതയിലായിരുന്നെന്ന് ദൃക്സാക്ഷികൾ പറയുന്നു. വിവാഹത്തിന് പോയി മടങ്ങിവരുന്നവരായിരുന്നു ഓട്ടോയിൽ ഉണ്ടായിരുന്നത്.

14 പേരെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അതിൽ 10 പേർ മരിച്ചു. ഗുരുതരാവസ്ഥയിലായിരുന്ന നാല് പേരെ ധോൽപൂരിലേക്ക് റഫർ ചെയ്‌തെങ്കിലും രണ്ട് പേർ വഴിമധ്യേ മരിച്ചു. മറ്റ് രണ്ട് പേർ ധോൽപൂർ ആശുപത്രിയിൽ ചികിത്സയിലാണ്.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Rajasthan: 12 dead in collision between auto-rickshaw and bus in Dholpur
Next Story