Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightഛർദിക്കാൻ ശ്രമിക്കവെ...

ഛർദിക്കാൻ ശ്രമിക്കവെ ട്രെയിനിൽനിന്ന് വീണ് ഗർഭിണി മരിച്ചു

text_fields
bookmark_border
train accident 878678
cancel

ചെന്നൈ: ഓടിക്കൊണ്ടിരുന്ന കൊല്ലം എക്സ്പ്രസ് ട്രെയിനിൽനിന്നുവീണ് ഗർഭിണി മരിച്ചു. ചെന്നൈയിലെ സ്വകാര്യ കമ്പനിയിൽ ജോലി ചെയ്യുന്ന, തെങ്കാശി അപ്പർ നല്ലൂർ സ്വദേശി സുരേഷ്‍കുമാറിന്റെ ഭാര്യ കസ്തൂരിയാണ് (22) മരിച്ചത്.

ഒമ്പതുമാസം മുമ്പാണ് ഇവർ വിവാഹിതരായത്. കസ്തൂരി ഏഴുമാസം ഗർഭിണിയായിരുന്നു. വ്യാഴാഴ്ച വൈകീട്ട് ചെന്നൈ എഗ്മോറിൽനിന്ന് കസ്തൂരിയെ അവരുടെ കുടുംബാംഗങ്ങൾ ശങ്കരൻ കോവിലിലേക്ക് വിളിച്ചുകൊണ്ടുപോകവേയാണ് ദുരന്തമുണ്ടായത്. വിരുതാചലം റെയിൽവേ സ്റ്റേഷൻ പിന്നിട്ടപ്പോൾ ട്രെയിനിന്റെ വാതിൽപടിയിൽനിന്ന് ഛർദിക്കാൻ ശ്രമിക്കവെയാണ് താഴെവീണത്. ദുരൂഹ മരണത്തിന് റെയിൽവേ പൊലീസ് കേസെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:PregnantFalling from train
News Summary - Pregnant woman dies after falling off moving train near Vriddhachalam in Cuddalore district
Next Story