കവി കുറത്തിയാടൻ പ്രദീപ് വാഹനാപകടത്തിൽ മരിച്ചു
text_fieldsമാവേലിക്കര: കവിയും മാധ്യമപ്രവർത്തകനുമായ കുറത്തികാട് കണിപ്പറമ്പിൽ പ്രദീപ് (കുറത്തിയാടൻ പ്രദീപ് -49) വാഹനാപകടത്തിൽ മരിച്ചു. ശനിയാഴ്ച രാത്രി ഒമ്പതോടെ ഓച്ചിറയിൽ ദേശീയപാതയിലെ സിഗ്നൽ ലൈറ്റിന് സമീപമായിരുന്നു അപകടം.
സിനിമയുടെ മ്യൂസിക് റെക്കോഡിങ് കഴിഞ്ഞ് മടങ്ങുേമ്പാൾ സഞ്ചരിച്ച ബൈക്കില് മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. നാട്ടുകാര് ചേര്ന്ന് ഉടന് ആശുപത്രിയില് എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 'കഴുവേറിക്കാറ്റ്, കാവ്, ഞാന് ചൊല്ലിയില്ലെെൻറ പെണ്ണെ, കിടാത്തിയുടെ ചാവ്' തുടങ്ങിയവ ശ്രദ്ധിക്കപ്പെട്ട കവിതകളാണ്. കേരള ഓൺലൈൻ ഡോട്കോം സി.ഇ.ഒ ആയിരുന്നു.
പ്രഭാകരൻ-കമലാക്ഷി ദമ്പതികളുടെ മകനാണ്. ഭാര്യ: മായ. മകൻ: ആദിത്യൻ. സംസ്കാരം തിങ്കളാഴ്ച 12ന് വീട്ടുവളപ്പിൽ.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

