Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightഓട്ടോയും ലോറിയും...

ഓട്ടോയും ലോറിയും കൂട്ടിയിടിച്ച്​ രണ്ടുയുവാക്കൾ മരിച്ചു

text_fields
bookmark_border
ഓട്ടോയും ലോറിയും കൂട്ടിയിടിച്ച്​ രണ്ടുയുവാക്കൾ മരിച്ചു
cancel

പാപ്പിനിശ്ശേരി (കണ്ണൂർ): ദേശീയപാതയിൽ പാപ്പിനിശ്ശേരി ചുങ്കത്ത് വാഹനാപകടത്തിൽ രണ്ട്​ യുവാക്കൾ മരിച്ചു. ഓട്ടോ യാത്രക്കാരായ അശ്വന്ത് (25) അമൽജിത്ത് എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച രാവിലെ 6.45 ഓടെയായിരുന്നു അപകടം. ഓട്ടോയും ലോറിയും കൂട്ടിയിടിക്കുകയായിരുന്നു. ഓട്ടോ യാത്രക്കാരാണ് മരിച്ചത്. കണ്ണൂരിൽനിന്നും തളിപ്പറമ്പ് ഭാഗത്തേക്ക് പോകുന്ന ലോറിയും കണ്ണൂരിലേക്ക് പോകുന്ന ഓട്ടോയുമാണ് അപകടത്തിൽപെട്ടത്​.

ഓടിക്കൂടിയ നാട്ടുകാർ ആമ്പുലൻസിനെ വിളിച്ചു വരുത്തിയാണ് ഇവരെ കണ്ണൂരിലെ ആശുപത്രിയിലെത്തിച്ചത്. വളപട്ടണം പൊലീസ് സ്ഥലത്തെത്തി. ലോറി ഡ്രൈവറെ കസ്റ്റഡിയിലെടുത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident Death
News Summary - Pappinisseri: Two youths killed in accident
Next Story