പേപ്പര്‍ പഞ്ചിങ് മെഷീനില്‍ കുടുങ്ങി; യുവാവിന് ദാരുണാന്ത്യം
text_fieldsഅലന്‍
കൊച്ചി: കൊച്ചിയിലെ സ്വകാര്യ പ്രസിലെ പേപ്പര്‍ പഞ്ചിങ് മെഷീനിനുള്ളില്‍ കുടുങ്ങിയ യുവാവിന് ദാരുണാന്ത്യം. വടുതല പൂതാംമ്പിള്ളി വീട്ടില്‍ പരേതനായ പി.ജെ. അലക്‌സാണ്ടറിന്റെയും കൊച്ചുത്രേസ്യയുടെയും മകന്‍ അലന്‍ അലക്സാണ്ടറാണ് (27) മരിച്ചത്.
വടുതലയിലെ ജോണ്‍സണ്‍ ബൈന്‍ഡേഴ്‌സ് എന്ന സ്ഥാപനത്തില്‍ ശനിയാഴ്ച വൈകീട്ടായിരുന്നു അപകടം. ജോലിക്കിടെ, പഞ്ചിങ് മെഷീനില്‍ കുടുങ്ങിയ കടലാസ് എടുക്കാന്‍ ശ്രമിക്കവേ അലന്റെ കൈ മെഷിനില്‍ കുടുങ്ങുകയായിരുന്നു.
പിന്നീട് യന്ത്രഭാഗങ്ങള്‍ക്കുള്ളില്‍ ശരീരത്തിന്റെ മുകൾഭാഗം കുടുങ്ങുകയും ദാരുണമായി മരിക്കുകയുമായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാല്‍പതോളം തൊഴിലാളികളാണു ജോണ്‍സണ്‍ ബൈന്‍ഡേഴ്‌സിലുള്ളത്. തൊഴിലാളികൾക്കുള്ള സുരക്ഷ സംവിധാനങ്ങൾ സ്ഥാപനത്തിൽ ഒരുക്കിയില്ലെന്ന് ആക്ഷേപമുണ്ട്.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

