Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

പാലാരിവട്ടത്ത് വാഹനാപകടത്തിൽ രണ്ട് ബൈക്ക് യാത്രികർക്ക് ദാരുണാന്ത്യം

text_fields
bookmark_border
ksrtc scania 90879876
cancel
camera_alt

അപകടത്തിൽപെട്ട കെ.എസ്.ആർ.ടി.സി സ്കാനിയ ബസ് 

കൊച്ചി: പാലാരിവട്ടം ചക്കരപ്പറമ്പിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികരായ രണ്ടുപേർ മരിച്ചു. പുലർച്ചെ ആറ് മണിയോടെയാണ് അപകടം. ഒരേദിശയിൽ വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസുകൾക്കിടയിൽ ബൈക്ക് കുടുങ്ങിയാണ് അപകടമുണ്ടായതെന്ന് ദൃക്സാക്ഷികൾ പറയുന്നു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.

അപകടത്തെ തുടർന്ന് ബൈക്ക് ബസിനടിയിലേക്ക് കയറിപ്പോയിരുന്നു. രാവിലെ ഇവിടെ മഴയുണ്ടായിരുന്നു. മുന്നിലുണ്ടായിരുന്ന കെ.എസ്.ആർ.ടി.സി ബസ് ആളെയിറക്കാനായി വേഗത കുറച്ചസമയത്ത് പിന്നാലെയെത്തിയ കെ.എസ്.ആർ.ടി.സി സ്കാനിയ ബസ് മറികടക്കാൻ ശ്രമിച്ചപ്പോഴാണ് ബൈക്ക് ഇതിനിടയിൽപെട്ടതെന്ന് അപകടം നേരിൽകണ്ടവർ പറയുന്നു.

ഫയർഫോഴ്സ് എത്തിയാണ് ബസിനടിയിൽ കുടുങ്ങിയ രണ്ട് യാത്രികരെയും പുറത്തെടുത്തത്. മൃതദേഹങ്ങൾ ആശുപത്രിയിലേക്ക് മാറ്റി.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - Palarivattam accident death
Next Story