പയ്യോളി ഇരിങ്ങലിലുണ്ടായ ബൈക്കപകടത്തിൽ മാതൃഭൂമി ജീവനക്കാരൻ മരിച്ചു
text_fieldsപയ്യോളി : ദേശീയപാതയിൽ ഇരിങ്ങലിലുണ്ടായ ബൈക്കപകടത്തിൽ മാതൃഭൂമി ദിനപത്രത്തിൻ്റെ സർക്കുലേഷൻ വിഭാഗം ജീവനക്കാരൻ മരിച്ചു. മൂടാടി കൊല്ലം സ്വദേശി ഊരാംകുന്നുമ്മൽ ' ദേവിക' യിൽ പരേതനായ സഹദേവൻ്റെ മകൻ നിഷാന്ത് കുമാറാണ് ( 48 ) മരണപ്പെട്ടത്. ചൊവ്വാഴ്ച രാവിലെ ഒമ്പതോടെ ഇരിങ്ങൽ ടൗണിന് തെക്ക് ഭാഗത്താണ് അപകടം സംഭവിച്ചത്. വടകര ഓർക്കാട്ടേരിയിൽ നിന്ന് കോഴിക്കോടേക്ക് പോകുകയായിരുന്ന കുടുംബം സഞ്ചരിച്ച കാറും വടകര ഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കും തമ്മിൽ കൂട്ടിയിടിക്കുകയായിരുന്നു .
ഇടിയെ തുടർന്ന് നിയന്ത്രണം വിട്ട കാർ റോഡിന് പടിഞ്ഞാറ് വശം നൂറ് മീറ്ററോളം ദൂരത്തേക്ക് ബൈക്കിനെ വലിച്ചിഴച്ച് കൊണ്ടുപോയി. ദേശീയപാത വികസന പ്രവൃത്തികൾ നടക്കുന്നതിനാൽ റോഡിലെ മരങ്ങൾളെല്ലാം നീക്കം ചെയ്ത മൈതാനം പോലുള്ള സ്ഥലത്ത് മണ്ണിൽ പുരണ്ടാണ് വാഹനങ്ങൾ കാണപ്പെട്ടത്. അപകടത്തിൽ കാറിൻ്റെ മുൻഭാഗവും ബെക്ക് പൂർണ്ണമായും തകർന്നു. ഗുരുതര പരിക്കേറ്റ നിഷാന്തിനെ വടകര ജില്ലാ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മാതാവ് : കമല . ഭാര്യ : ജസ് ന . മക്കൾ : നന്ദിത , നൈനിക .
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

