Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 2 Aug 2026 3:47 PM IST Updated On
date_range 2 Aug 2026 3:47 PM ISTമുഹറഖ് റിങ് റോഡിലുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിച്ചു
text_fieldsbookmark_border
മനാമ: ബഹ്റൈൻ മുഹറഖ് റിങ് റോഡിൽ മൂന്ന് വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ വാഹനാപകടത്തിൽ ഒരാൾ മരിക്കുകയും മറ്റുചിലർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരെ ദേശീയ ആംബുലൻസ് സർവിസ് ഉടൻ തന്നെ ആശുപത്രിയിലേക്ക് മാറ്റിയതായി അധികൃതർ അറിയിച്ചു.
അപകടത്തെ തുടർന്ന് സ്ഥലത്തെത്തിയ ബന്ധപ്പെട്ട ഔദ്യോഗിക വകുപ്പുകളും സുരക്ഷാ ഉദ്യോഗസ്ഥരും ആവശ്യമായ തുടർനടപടികൾ സ്വീകരിച്ചു. ബഹ്റൈൻ ആഭ്യന്തര മന്ത്രാലയം എക്സ് പ്ലാറ്റ്ഫോം വഴിയാണ് വിവരം അറിയിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
Next Story

