Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightദുബൈയിൽ ട്രക്കും ബസും...

ദുബൈയിൽ ട്രക്കും ബസും കൂട്ടിയിടിച്ച്​ ഒരു മരണം

text_fields
bookmark_border
accident
cancel
camera_alt

അപകടത്തിൽപ്പെട്ട ബസ്​

ദുബൈ: ശൈഖ്​ സായിദ്​ ബിൻ ഹംദാൻ പാലത്തിന്​ സമീപം ബസും ട്രക്കും കൂട്ടിയിടിച്ച്​ ഒരാൾ മരിച്ചു. 19 പേർക്ക്​ പരിക്കേറ്റു. ഇതിൽ എട്ടുപേരുടെ പരിക്ക്​ ഗുരുതരമാണ്​. ഒമ്പത്​ പേരുടെ പരിക്ക്​ നിസാരമാണ്​. പരിക്കേറ്റവരെ ദുബൈ പൊലീസ്​ ആശുപത്രിയിലേക്ക്​ മാറ്റിയിട്ടുണ്ട്​. സാ​ങ്കേതിക തകരാറിനെ തുടർന്ന്​ നടുറോഡിൽ നിന്നുപോയ ബസിന്​ പിറകിൽ ട്രക്കിടിച്ച്​ കയറുകയായിരുന്നു.

ബസുമായി നിശ്ചിത അകലം പാലിക്കാത്തത്​ മൂലം​ ട്രക്ക്​ ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെടുകയും ശക്​തിയായി ഇടിച്ചുകയറുകയുമായിരുന്നുവെന്ന്​ ദുബൈ പൊലീസ്​ അറിയിച്ചു. സംഭവം നടന്ന ഉടനെ ദുബൈ പൊലീസ്​ ട്രാഫിക്​ ​പട്രോളിങ്​ സംഘവും അന്വേഷണ സംഘവും സ്ഥലത്തെത്തുകയും രക്ഷപ്രവർത്തനത്തിന്​ നേതൃതവം നൽകുകയും ട്രാഫിക്​ വഴി തിരിച്ചുവിടുകയും ചെയ്തതായി ജറനൽ ഡിപാർട്ട്​മെന്‍റ്​ ഓഫ്​ ട്രാഫിക്​ ഡയറക്ടർ ബ്രിഗേഡിയർ ജുമ സലിം ബിൻ സുവൈദാൻ പറഞ്ഞു. അപകടത്തിൽപ്പെട്ടവരുടെ പേരുവിവരങ്ങൾ പൊലീസ്​ വെളിപ്പെടുത്തിയിട്ടില്ല. കൂട്ടിയിടിയിൽ ഇരുവാഹനങ്ങളും പൂർണമായും തകർന്ന നിലയിലാണ്​.

അതേസമയം, തിരക്കേറിയ റോഡുകളിൽ വാഹനത്തിന്​ തകരാർ സംഭവിക്കുകയോ അപകടമുണ്ടാവു​കയോ ചെയ്താൽ ഹസാർഡ്​ ലൈറ്റുകൾ തെളിക്കണ​മെന്നും യാത്രക്കാരുടെ സുരക്ഷക്ക്​ മുൻഗണന നൽകണമെന്നും ജറനൽ ഡിപാർട്ട്​മെന്‍റ്​ ഓഫ്​ ട്രാഫിക്​ ഡയറക്ടർ ബ്രിഗേഡിയർ ജുമ സലിം ബിൻ സുവൈദാൻ പറഞ്ഞു.

വാഹനം നിന്നുപോയ ഉടൻ അപകട സൂചന മുന്നറിയിപ്പ്​ സ്ഥാപിച്ച ശേഷം പൊലീസിൽ വിവരം അറിയിക്കണം. വാഹനങ്ങളുടെ സുരക്ഷ കൃത്യമായ ഇടവേളകളിൽ പരിശോധിച്ച്​ ഉറപ്പുവരുത്തേണ്ടതിന്‍റെ പ്രാധാന്യവും അദ്ദേഹം എടുത്തു പറഞ്ഞു. റോഡിന്​ നടുവിൽ നിർത്തുന്ന വാഹനങ്ങൾക്ക്​ 1000 ദിർഹം പിഴയും ആറ്​ ബ്ലാക്ക്​ പോയിന്‍റുമായിരിക്കും ശിക്ഷ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DubaiOne DeadAccident News
News Summary - One Dead in Dubai After Truck and Bus Collide
Next Story