Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightടിപ്പർ പെട്ടെന്ന്​...

ടിപ്പർ പെട്ടെന്ന്​ ​ബ്രേക്കിട്ടു; പിറകിൽ സ്​കൂട്ടറിൽ വന്ന നഴ്​സിന്​ ദാരുണാന്ത്യം

text_fields
bookmark_border
sunitha
cancel
camera_alt

സുനിത സോയൽ

അങ്കമാലി: പൊടുന്നനെ ബ്രേക്കിട്ട ടിപ്പറിന് പിന്നിൽ ഇടിച്ച് കയറിയ സ്കൂട്ടർ യാത്രിക മരിച്ചു. അങ്കമാലി തുറവൂർ അയ്യമ്പിള്ളി വീട്ടിൽ സോയലിന്‍റെ ഭാര്യ സുനിതയാണ് (35) മരിച്ചത്. മൂക്കന്നൂർ എം.എ.ജി.ജെ ആശുപത്രി സ്റ്റാഫ് നഴ്സാണ്.

മൂക്കന്നൂർ - തുറവൂർ റോഡിൽ ചുളപ്പുര ഭാഗത്ത് ബുധനാഴ്ച രാവിലെ 7.15ഓടെയാണ്​ അപകടം. ജോലിക്ക് പോകുകയായിരുന്നു സുനിത. മുന്നിൽ അതിവേഗം സഞ്ചരിക്കുകയായിരുന്ന ടിപ്പർ പെ​ട്ടെന്ന്​ ബ്രേക്കിട്ടതോടെ സുനിതയുടെ സ്കൂട്ടർ ടിപ്പറിന് പിന്നിൽ ഇടിച്ചുകയറുകയായിരുന്നു. തലയും മുഖവും തകർന്ന് ചോര വാർന്നൊഴുകി അവശനിലയിലായ സുനിതയെ ഉടനെ എം.എ.ജി.ജെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:accident
News Summary - nurse sunitha dies in an accident
Next Story