Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range Updated On
date_range വിവാഹത്തിൽ പങ്കെടുക്കാൻ പോയ കുടുംബം സഞ്ചരിച്ച വാഹനം ഒഴുക്കിൽപെട്ട് ഒമ്പത് മരണം
text_fieldsbookmark_border
ഹോഷിയാർപൂർ: കരകവിഞ്ഞൊഴുകിയ പുഴയിൽ വാഹനം ഒഴുക്കിൽപെട്ട് ഒരു കുടുംബത്തിൽനിന്നുള്ള എട്ടുപേരും ഡ്രൈവറും ഉൾപ്പെടെ ഒമ്പതുപേർ മരിച്ചു. പഞ്ചാബിലെ ജെയ്ജോൺ ചോ നദിയിലാണ് എസ്.യു.വി ഒഴുക്കിൽപെട്ടത്.
അപകടശേഷം രണ്ടുപേരെ കാണാതായി. ഇവർക്കായി ദുരന്തനിവാരണ സേനയുടെ നേതൃത്വത്തിൽ തിരച്ചിൽ നടത്തുന്നതായി ഹോഷിയാർപൂർ ഡെപ്യൂട്ടി കമീഷണർ കോമൾ മിത്തൽ പറഞ്ഞു.
കനത്ത മഴയിൽ നദി കരകവിഞ്ഞൊഴുകുകയായിരുന്നു. ഹിമാചൽ പ്രദേശിലെ ഉന ജില്ലയിൽനിന്ന് പഞ്ചാബിലെ എസ്.ബി.എസ് നഗർ ജില്ലയിലെ ഗ്രാമത്തിൽ വിവാഹത്തിൽ പങ്കെടുക്കാൻ പോയവരാണ് അപകടത്തിൽപെട്ടത്.
Next Story

