ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് അധ്യാപകൻ മരിച്ചു
text_fieldsകാരശേരി: ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് സ്കൂട്ടർ യാത്രക്കാരനായ അധ്യാപകൻ മരിച്ചു. കാരശ്ശേരി ചോണാട്ടുണ്ടായ അപകടത്തിലാണ് സൗത്ത് കൊടിയത്തൂർ സ്വദേശിയും പുല്ലൂരാമ്പാറ സെന്റ് ജോസഫ് യു.പി സ്കൂൾ അധ്യാപകനുമായ പുതുശ്ശേരി സൈനുൽ ആബിദ് സുല്ലമി(55) തിങ്കളാഴ്ച വൈകീട്ട് നാലരയോടെ മരിച്ചത്. ശ്രീധന്യ കൺസ്ട്രക്ഷൻ കമ്പനിയുടെ ടിപ്പർ ലോറി സ്കൂട്ടറുമായി കൂട്ടിയിടിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ചൊവ്വാഴ്ച സൗത്ത് കൊടിയത്തൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
പിതാവ്: കുഞ്ഞാലി. മാതാവ്: ആയിശാബി. ഭാര്യ: സാജിത (എ.എം.എൽ.പി സ്കൂൾ ഇരിവേറ്റി). മക്കൾ: ജവാദ്, നെജാദ്, ജൽവ (എം.എ.എം.ഒ കോളജ് മണാശേരി) മരുമക്കൾ: ഷഹനാ റിഷിൻ താമരശ്ശേരി (ശാന്തി ഹോസ്പിറ്റൽ ഓമശ്ശേരി). സഹോദരങ്ങൾ: ഹബീബ് (പി.ടി.എം ഹൈസ്കൂൾ കൊടിയത്തൂർ), നസീമ, ആമിന. സൈനുൽ ആബിദ് സുല്ലമി കെ.എ.ടി.എഫ് മുക്കം സബ് ജില്ലാ പ്രസിഡന്റ്, കെ.എൻ.എം മർകസ് ദഅവാ മുക്കം മണ്ഡലം പ്രസിഡന്റ്, സൗത്ത് കൊടിയത്തൂർ ഖാദിമുൽ ഇസ്ലാം സംഘം ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങൾ വഹിച്ചിരുന്നു. ആദരസൂചകമായി ചൊവ്വാഴ്ച സൗത്ത് കൊടിയത്തൂർ സലഫി സ്ഥാപനങ്ങൾക്ക് അവധിയായിരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
