Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightകാട്ടുപന്നി കുറുകെ...

കാട്ടുപന്നി കുറുകെ ചാടി; വാഹനാപകടത്തിൽ യുവാവ്​ മരിച്ചു

text_fields
bookmark_border
കാട്ടുപന്നി കുറുകെ ചാടി; വാഹനാപകടത്തിൽ യുവാവ്​ മരിച്ചു
cancel

കോ​ഴി​ക്കോ​ട്​: തൊ​ണ്ട​യാ​ട്​ ബൈ​പ്പാ​സി​ൽ കാ​ട്ടു​പ​ന്നി കു​റു​കെ ചാ​ടി​യ​തി​നെ തു​ട​ർ​ന്ന് നി​യ​ന്ത്ര​ണം വി​ട്ട പി​ക്ക​പ്പ്​ ലോ​റി മാ​രു​തി ഓ​മ്നി വാ​നി​ലി​ടി​ച്ച്​ യു​വാ​വ്​ മ​രി​ച്ചു. വാ​നി​ലു​ണ്ടാ​യി​രു​ന്ന ചേ​ള​ന്നൂ​ർ ഇ​രു​വ​ള്ളൂ​ർ ചി​റ്റ​ടി​പ്പു​റാ​യി​ൽ സി​ദ്ധീ​ഖാ​ണ്​ (38) മ​രി​ച്ച​ത്. വാ​ൻ യാ​ത്ര​ക്കാ​രാ​യ ക​ക്കോ​ടി കി​ഴ​ക്കും​മു​റി മ​ന​വീ​ട്ടി​ൽ താ​ഴം ദൃ​ശ്യ​ൻ പ്ര​മോ​ദ്​ (21), ചേ​ള​ന്നൂ​ർ എ​ൻ.​കെ. ന​ഗ​ർ അ​ര​യ​ൻ കു​ള​ങ്ങ​ര മീ​ത്ത​ൽ സ​ന്നാ​ഫ്​​ (29), ചാ​ലി​ൽ​താ​ഴം കു​റു​ക്ക​മ്പാ​റ താ​മ​സി​ക്കു​ന്ന വ​ട​ക്കേ ക​ക്കോ​ടി മോ​രി​ക്ക​ര എ​ടോ​ടി അ​നൂ​പ്​ (22) എ​ന്നി​വ​രെ പ​രി​ക്കു​ക​ളോ​ടെ മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. സ​ന്നാ​ഫി​ന്‍റെ പ​രി​ക്ക്​ ഗു​രു​ത​ര​മാ​ണ്. തൊ​ണ്ട​യാ​ട്​ ബൈ​പ്പാ​സി​നും ഹൈ​ലൈ​റ്റ്​ മാ​ളി​നും​ ഇ​ട​യി​ൽ വ്യാ​ഴാ​ഴ്ച പു​ല​ർ​ച്ച 5.30 ഓ​ടെ​യാ​ണ്​ അ​പ​ക​ടം. തൃ​ശൂ​ർ ഭാ​ഗ​ത്തേ​ക്ക്​ സോ​ളാ​ർ ഉ​പ​ക​ര​ണ​ങ്ങ​ളും മ​റ്റു​മാ​യി ഇ​ല​ക്​​ട്രി​ക്​ ജോ​ലി​ക്കാ​യി പോ​യ സം​ഘം സ​ഞ്ച​രി​ച്ച വാ​നി​ൽ എ​തി​രെ വ​ന്ന ലോ​റി​യി​ടി​ക്കു​ക​യാ​യി​രു​ന്നു. പ​ന്നി കു​റു​കെ ചാ​ടി​യാ​ണ്​ ലോ​റി നി​യ​ന്ത്ര​ണം വി​ട്ട​തെ​ന്നാ​ണ്​ വി​വ​രം. ര​ണ്ടു വാ​ഹ​ന​ങ്ങ​ള്‍ ത​മ്മി​ല്‍ കൂ​ട്ടി​യി​ടി​ച്ചു എ​ന്നു മാ​ത്ര​മാ​ണ് പൊ​ലീ​സ് രേ​ഖ​ക​ളി​ലു​ള്ള​ത്.

അ​നൂ​പും പ്ര​മോ​ദും വാ​നി​ന്‍റെ പി​റ​കി​ൽ കി​ട​ന്നു​റ​ങ്ങു​ക​യാ​യി​രു​ന്നു. വാ​ഹ​നം ഓ​ടി​ച്ച​ത് സ​ന്നാ​ഫാ​യി​രു​ന്നു. സി​ദ്ധീ​ഖി​ന്‍റെ പി​താ​വ്​: അ​ബ്​​ദു. മാ​താ​വ്​: പാ​ത്തു​മ്മ. ഭാ​ര്യ: ഷ​മീ​ന. മ​ക്ക​ൾ: സാ​ദി മു​ഹ​മ്മ​ദ്, സ​യാ​ൻ മു​ഹ​മ്മ​ദ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story