Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightസ്കൂ​ട്ട​റി​ൽ...

സ്കൂ​ട്ട​റി​ൽ ബ​സി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു

text_fields
bookmark_border

എ​ല​ത്തൂ​ർ: സ്കൂ​ട്ട​റി​ൽ ബ​സി​ടി​ച്ച് യു​വാ​വ് മ​രി​ച്ചു. ചെ​ട്ടി​കു​ളം​ബ​സാ​ർ അ​മ്മാ​നം​ക​ണ്ടി ചൈ​ത​ന്യ​ത്തി​ൽ വി​ജ​യ​‍െൻറ മ​ക​ൻ അ​നൂ​പാ​ണ്​ (34) ബ​സി​ന​ടി​യി​ൽ​പെ​ട്ട് മ​രി​ച്ച​ത്. ശ​നി​യാ​ഴ്ച വൈ​കീ​ട്ട് ഏ​ഴേ​കാ​ലോ​ടെ​യാ​ണ് അ​പ​ക​ടം. ക​ട​യി​ൽ​നി​ന്ന് സാ​ധ​നം​വാ​ങ്ങി പ​ന്നി​ബ​സാ​റി​ൽ​നി​ന്ന് വീ​ട്ടി​ലേ​ക്കു​ള്ള വ​ഴി​യി​ലേ​ക്ക് തി​രി​യ​വേ കോ​ഴി​ക്കോ​ടു​നി​ന്ന് കൊ​യി​ലാ​ണ്ടി​യി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ടി.​കെ.​എ​സ് ബ​സ് ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. അ​ടി​യി​ൽ​പെ​ട്ട അ​നൂ​പി​നെ ബ​സ് ഏ​റെ​ദൂ​രം വ​ലി​ച്ചു​കൊ​ണ്ടു​പോ​യി. സം​ഭ​വ​സ്ഥ​ല​ത്ത്​ മ​രി​ച്ച അ​നൂ​പി​നെ എ​ല​ത്തൂ​ർ പൊ​ലീ​സ് ഇ​ൻ​സ്പെ​ക്ട​ർ എ. ​സാ​യൂ​ജ് കു​മാ​റി​‍െൻറ നേ​തൃ​ത്വ​ത്തി​ലു​ള്ള പൊ​ലീ​സും നാ​ട്ടു​കാ​രും ചേ​ർ​ന്ന് ബ​സി​ന​ടി​യി​ൽ​നി​ന്ന് എ​ടു​ക്കു​ക​യാ​യി​രു​ന്നു. ഊ​രാ​ളു​ങ്ക​ൽ ലേ​ബ​ർ സൊ​സൈ​റ്റി ജീ​വ​ന​ക്കാ​ര​നാ​ണ്. മാ​താ​വ്: ഇ​ന്ദി​ര. ഭാ​ര്യ: ശ്രു​തി (പോ​ളി​ടെ​ക്നി​ക് ഗെ​സ്​​റ്റ്​ ലെ​ക്​​ച​റ​ർ, ഇ​ലാ​ഹി​യ കാ​പ്പാ​ട്). ഏ​ക​മ​ക​ൾ: ത​ൻ​വി​യ. സ​ഹോ​ദ​രി: അ​ഞ്ജ​ന. മൃ​ത​ദേ​ഹം കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി മോ​ർ​ച്ച​റി​യി​ൽ.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story